വൃത്തിയുടെ കാര്യത്തിൽ മലയാളികൾ എന്നും മുന്നിലാണെന്നാണ് പറയാറുള്ളത്. എന്നും കുളിക്കും, മിക്കവരും ഒരു തവണ ഇട്ട വസ്ത്രം പിന്നീട് കഴുകി മാത്രം ഉപയോഗിക്കുകയും ഒക്കെ ചെയ്യുന്നവരാണ് നമ്മൾ മലയാളികൾ. കിടപ്പ് മുറിയിൽ ആണെങ്കിൽ ബെഡ് ഷീറ്റും തലയണ ഉറയുമൊക്കെ ആഴ്‌വായിൽ കഴുകുന്നവരാണ് കൂടുതൽ പേരും. എന്നാൽ തലയണയുടെ കാര്യത്തിൽ അത്ര ശ്രദ്ധയൊന്നും ഉണ്ടാവില്ല. ഒരു തായ്ലാനയുടെ കാലാവധി എത്രയാന്നെന്ന് ഒന്ന് പരിശോധിച്ചാലോ?
Also read: ഇതിന് ഒരു അന്ത്യമില്ലേ; കൊവിഡിന് സമാനമായ വൈറസ് വ്യാപിക്കുന്നു, സ്ഥിതി നിരീക്ഷിച്ച് ഈ രാജ്യങ്ങള്‍
തലയണ ഉപയോഗിക്കുന്നത് ഉറങ്ങുമ്പോള്‍ കഴുത്തിനും തലയ്ക്കും സപ്പോര്‍ട്ട് കിട്ടുന്നതിന് വേണ്ടിയാണ്. തലയണ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ ശരീരവേദന, അലര്‍ജി തുടങ്ങിയ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകാം. തലയണ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.
ദിവസവും ഉപയോഗിക്കുന്നതിനാല്‍ നമ്മുടെ ചര്‍മത്തില്‍ നിന്നുള്ള പൊടിപടലങ്ങള്‍, മൃതചര്‍മ കോശങ്ങള്‍, വിയര്‍പ്പ്, എണ്ണ എന്നിവയൊക്കെ തലയണയില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കാലക്രമേണ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറും. ഇത് അലര്‍ജി, ചൊറിച്ചില്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം.
Also read: ആരോഗ്യം സൂക്ഷിക്കണോ? ഈ അഞ്ച് പോഷകങ്ങൾ ഉറപ്പാക്കിയാൽ മതി
ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ തലയണ മാറ്റേണ്ടത് അത്യാവശ്യമാണ്. പോളീസ്റ്റര്‍ തലയണയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഓരോ ആറ് മാസത്തിനുള്ളിലോ ഒരു വര്‍ഷത്തിനുളളിലോ മാറ്റുന്നതാണ് ഉചിതം. ലാറ്റക്‌സ് തലയണകളാണെങ്കില്‍ രണ്ട് മുതല്‍ നാല് വര്‍ഷം വരെ ഉപയോഗിക്കാൻ കഴിയും. കൂടാതെ നിറം മങ്ങിയതും ആകൃതിയില്‍ മാറ്റം വരുന്നതുമായി തലയണ ഉടനടി മാറ്റുന്നതാണ് ഉത്തമം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here