ജനതാദള്‍ സെക്കുലര്‍ എംപി പ്രജ്വല്‍ രേവണ്ണ ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെ വിദേശത്തേക്ക് കടന്നതോടെ ഡിപ്ലോമാറ്റിക്ക് പാസ്‌പ്പോര്‍ട്ടിനെ കുറിച്ചാണ് ചര്‍ച്ചകളേറുന്നത്. അന്വേഷണം നടന്നു കൊണ്ടിരിക്കുമ്പോള്‍, തന്റെ ഡിപ്ലോമാറ്റിക്ക് പാസ്‌പ്പോര്‍ട്ട് ഉപയോഗിച്ചാണ് രേവണ്ണ ജര്‍മനിയിലേക്ക് കടന്നത്. ഇതോടെ കര്‍ണാടക സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രേവണ്ണയുടെ നയതന്ത്രപരമായ അനൂകൂല്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ മാത്രമേ ഇയാളെ ഇന്ത്യയിലെത്തിച്ച് ചോദ്യം ചെയ്യാന്‍ സാധിക്കുകയുള്ളു. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍ രേവണ്ണ.
ALSO READ: ‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭീഷണിപ്പെടുത്തുന്നു’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
മെറൂണ്‍ നിറത്തില്‍ പുറത്തിറക്കുന്ന ഡിപ്ലോമാറ്റിക്ക് പാസ്‌പോര്‍ട്ടുകള്‍ക്ക് സാധാരണ പാസ്‌പോര്‍ട്ടുകളെക്കാള്‍ സവിശേഷതകളുണ്ട്. നയതന്ത്ര പദവി: ഔദ്യോഗിക പദവികളില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന നയതന്ത്ര പദവിയുള്ള വ്യക്തികള്‍, സര്‍ക്കാര്‍ നിയമിതര്‍: വിദേശത്ത് ഔദ്യോഗിക ബിസിനസ്സിനുവേണ്ടി സര്‍ക്കാര്‍ നിയമിച്ചവര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍: ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ ജോയിന്റ് സെക്രട്ടറി റാങ്കിലും അതിനു മുകളിലുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കുടുംബാംഗങ്ങള്‍: ഐഎഫ്എസ്, എംഇഎ ഓഫീസര്‍മാരുടെ ബന്ധുക്കളും അടുത്ത കുടുംബവും, തെരഞ്ഞെടുത്ത വ്യക്തികള്‍: ഈ വിഭാഗത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക യാത്രകള്‍ നടത്തുന്ന കേന്ദ്രമന്ത്രിമാരും എംപിമാരും ഉള്‍പ്പെടും.
സാധാരണയായി അഞ്ചു വര്‍ഷമോ അതില്‍ കുറവോ, അതുമല്ലെങ്കില്‍ ബന്ധപ്പെട്ട പദവിയില്‍ തുടരുന്നതുവരെയാണ് ഈ വിസ ഒരാള്‍ക്ക് അനുവദിക്കുന്നത്. അന്താരാഷ്ട്ര നിയമത്തിന് കീഴില്‍ പ്രത്യേക ആനുകൂല്യങ്ങളും ഒഴിവാക്കല്‍പ്പെടലുകളും ഈ വിസ ലഭിക്കുന്നവര്‍ക്കുണ്ട്.
2011ല്‍ ഇന്ത്യ ജര്‍മനിയുമായി സ്ഥാപിച്ച വിസ കരാറിലെ ഇളവുകളുകള്‍ ഉപയോഗിച്ചാണ് രേവണ്ണ ജര്‍മനിയിലേക്ക് കടന്നിരിക്കുന്നത്. ഈ കരാര്‍ പ്രകാരം ഡിപ്ലോമാറ്റിക്ക് പാസ്‌പോര്‍ട്ടില്‍ ഒരാള്‍ 90 ദിവസം വരെ ജര്‍മനിയിലേക്ക് യാത്ര ചെയ്യാം. എന്നിരുന്നാലും ഇന്ത്യയില്‍ നിന്നും ഇത്തരത്തില്‍ വിദേശത്തേക്ക് പോകണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി നേടിയിരിക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here