നിങ്ങളുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ലേ ? എങ്കില്‍ ഇനിയും പേര് ചേര്‍ക്കാന്‍ ഇതാ അവസരം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും സമയമുണ്ട്. പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലെങ്കിലും ഇനിയും പേര് ചേര്‍ക്കാന്‍ സാധിക്കും.മാര്‍ച്ച് 25 വരെ ഇതിനായി അപേക്ഷിക്കാം.

ALSO READ : കേരളത്തിനും തമിഴ്നാടിനുമെതിരെയുള്ള വിവാദ പരാമർശം; മാപ്പ് പറഞ്ഞ് കേന്ദ്രമന്ത്രി ശോഭാ കരന്തലജേ

2024 മാര്‍ച്ചില്‍ 18 വയസ് പൂര്‍ത്തിയാകുന്ന പൗരന്മാര്‍ക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്.

ALSO READ : ആപ്പിൾ ഗൂഗിളുമായി കൈകോർക്കുന്നു; ലക്ഷ്യം ഇതാണ്

വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ആപ്പ് വഴിയോ ബൂത്ത് ലെവല്‍ ഓഫീസര്‍ വഴിയോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടല്‍ വഴിയോ ഇതിനായി അപേക്ഷിക്കാം.

ഇതിനായി https://voters.eci.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. ആവശ്യമായ വിശദാംശങ്ങള്‍ നല്‍കിയും ഡോക്യുമെന്റ് അപ്ലോഡ് ചെയ്തും ഫോം-6 പൂരിപ്പിച്ചശേഷം ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം.

ALSO READ : ആപ്പിൾ ഗൂഗിളുമായി കൈകോർക്കുന്നു; ലക്ഷ്യം ഇതാണ്

എന്‍ആര്‍ഐ ആണെങ്കില്‍ ഫോം 6എ ആണ് പൂരിപ്പിക്കേണ്ടത്. സംസ്ഥാനം തെരഞ്ഞെടുത്ത് ജില്ല, പാര്‍ലമെന്റ് മണ്ഡലം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി തുടങ്ങിയ വ്യക്തിവിവരങ്ങളും നല്‍കണം. ജനന തിയ്യതിയും വിലാസവും തെളിയിക്കുന്ന രേഖകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയവ രേഖയായി ഉപയോഗിക്കാം. ഫോം ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ബൂത്ത് ലെവല്‍ ഓഫീസറെ നേരില്‍ക്കണ്ടും അപേക്ഷ സമര്‍പ്പിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News