പലപ്പോഴും ജോലികള്‍ നമ്മളെ ബുദ്ധിമുട്ടിക്കാറുണ്ട്.സമ്മര്‍ദ്ദത്തിലാഴ്ത്താറുണ്ട്.സമ്മര്‍ദം നിറഞ്ഞ ജോലി നിന്ന് വിട്ട് മാനസികമായി വിശ്രമിക്കാന്‍ അവധിദിനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ നീണ്ട അവധിക്ക് ശേഷം ജോലിയില്‍ തിരിച്ചു കയറാന്‍ എല്ലാര്‍ക്കും മടിയാണ്. കയറിയാലാണെങ്കില്‍ നേരിടേണ്ടി വരുന്ന സമ്മര്‍ദം മുന്‍പുണ്ടായിരുന്നതിനെക്കാള്‍ വലുതായി തോന്നും. എന്നാല്‍ അവധിക്കാലത്തെ സന്തോഷം നിറഞ്ഞ അന്തരീക്ഷം നിലനിര്‍ത്താനും ജോലിയില്‍ തിരിച്ചു കയറുമ്പോഴുള്ള സമ്മര്‍ദം കുറയ്ക്കാനും ഇതാ ചില മാര്‍ഗങ്ങള്‍
വളരെ റിലാക്‌സ് ആയി ജോലിയില്‍ തിരിച്ചു കയറുക. ആ സാഹചര്യത്തില്‍ ജോലിയുടെ അമിതഭാരം സ്വയം അടിച്ചേല്‍പ്പിക്കാതെയിരിക്കുക.അതുപോലെ അവധിക്കാലത്തെ കുറിച്ച് സഹപ്രവര്‍ത്തകരോട് പങ്കുവെക്കുന്നത് ജോലി അന്തരീക്ഷത്തിലേക്ക് സമ്മര്‍ദമില്ലാതെ തിരിച്ചു കൊണ്ടുവരാന്‍ സഹായിക്കും.
ALSO READ:രൂപത്തിലും ഭാവത്തിലുമെല്ലാം ഞെട്ടിച്ച് വിക്രം; തങ്കലാന്‍ കോടി ക്ലബിലേക്ക് !
ഇടയ്ക്ക് ഇടവേളയെടുത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചായ കുചിക്കാന്‍ പുറത്തിറങ്ങുന്നത് പെട്ടെന്നുള്ള സമ്മര്‍ദത്തില്‍ നിന്ന് പുറത്തു കടക്കാന്‍ സഹായിക്കും.തീര്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള ജോലികള്‍ മാത്രം ഏറ്റെടുക്കുക.ഏറ്റവും അടുത്ത കൂട്ടുകാരുമായി കൂടുതല്‍ സംസാരിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു പരുതിവരെ നമ്മുക്ക് ജോലിയിലെ സമ്മര്‍ദ്ദം ഒഴിവാക്കാവുന്നതാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here