പോളിങ് ബൂത്ത് അറിയില്ലേ… എങ്കില്‍ ഇതാ പുത്തന്‍ സംവിധാനം

ലോക്‌സഭ തെരെഞ്ഞെടപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടമായാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 96 കോടിയിലധികം വരുന്ന വോട്ടര്‍മാര്‍ക്കായി പത്ത് ലക്ഷത്തിലധികം പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. അങ്ങനെയുളളപ്പോള്‍ നിങ്ങളുടെ തൊട്ടടുത്തുള്ള ബൂത്തുകള്‍ കണ്ടെത്തുന്നത് പ്രയാസമാണ്.

ALSO READ :കുറഞ്ഞ വിലക്ക് എക്‌സ്റ്റര്‍; കാത്തിരിപ്പ് കാലാവധി കുറച്ചു

എന്നാല്‍ ഇനി അതിനായി പ്രയാസപ്പെടേണ്ട.ഇലക്ഷന്‍ കമ്മീഷന്റെ https://electoralsearch.eci.gov.in വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ നിങ്ങളുടെ തൊട്ടടുത്തുള്ള പോളിംഗ് ബൂത്ത് കണ്ടെത്താം. ഈ വെബ്‌സൈറ്റില്‍ പ്രവേശിച്ച് പേരും, പ്രായവും, ജില്ലയും, നിയമസഭ മണ്ഡലവും അടങ്ങുന്ന വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ ബൂത്ത് ഏതെന്ന് അറിയാന്‍ കഴിയും. അതേസമയം വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ മാത്രം നല്‍കി സെര്‍ച്ച് ചെയ്ത് പോളിംഗ് ബൂത്ത് കണ്ടെത്താനുള്ള സംവിധാനവും വെബ്‌സൈറ്റിലുണ്ട്. വോട്ടര്‍ ഐഡിക്കൊപ്പം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി കൊടുത്താലും വിവരം ലഭിക്കും. ഈ മൂന്ന് രീതിയിലൂടെ പോളിംഗ് ബൂത്ത് കണ്ടെത്തുമ്പോഴും ഫലം ലഭിക്കാന്‍ സ്‌ക്രീനില്‍ കാണിക്കുന്ന captcha code കൃത്യമായി നല്‍കാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം പോളിംഗ് ബൂത്ത് ഏതാണ് എന്ന അന്തിമ ഫലം ലഭിക്കില്ല. പോളിംഗ് ബൂത്ത് കണ്ടെത്തിയാല്‍ ഗൂഗിള്‍ മാപ്പ് വഴി ഈ ബൂത്തിന്റെ ലൊക്കേഷന്‍ മനസിലാക്കുകയും ചെയ്യാം. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ വരുന്ന Voter Helpline App വഴിയും പോളിംഗ് ബൂത്ത് കണ്ടെത്താം. ഹെല്‍പ്‌ലൈന്‍ നമ്പറായ 1950ല്‍ വിളിച്ചാലും പോളിംഗ് ബൂത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News