പാത്രം വൃത്തിയാക്കുന്ന സ്ക്രബ്ബറുകളും വൃത്തിയായിരിക്കണം; ചൂടുവെള്ളവും വിനാഗിരിയും മാത്രം മതി, ഈ രീതികൾ പരീക്ഷിച്ചുനോക്കൂ…

dish washing scrubs cleaning

ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്ന പാത്രങ്ങൾ ഏറ്റവും വൃത്തിയോടെ ഇരിക്കണമെന്നും സൂക്ഷിക്കണമെന്നും നിർബന്ധമുള്ളവരാണ് നമ്മളോരോരുത്തരും. അതിനായി ഏറ്റവും മികച്ച ഡിറ്റർജന്റുകളും, സോപ്പുകളും തന്നെ നമ്മൾ തെരഞ്ഞെടുക്കാറുമുണ്ട്. എന്നാൽ പാത്രങ്ങൾ വൃത്തിയാക്കാൻ നമ്മളുപയോഗിക്കുന്ന സ്‌പഞ്ചുകളും, സ്‌ക്രബറുകളും വൃത്തിയോടെയാണോ എന്ന കാര്യം ശ്രദ്ധിക്കാൻ നമ്മൾ പലപ്പോഴും വിട്ടുപോകാറുണ്ട്.

ഇത്തരം സ്‌പഞ്ചുകൾ എത്ര വൃത്തിയാക്കിയെന്ന് പറഞ്ഞാലും അഴുക്കും, അണുക്കളും പൂർണമായും പോകില്ല. നനവ് മാറാതെ വരുമ്പോൾ ദുർഗന്ധമുണ്ടാകുന്നതിനൊപ്പം തന്നെ അണുക്കളുണ്ടാകാനുള്ള സാധ്യതകളുമുണ്ട്. പാത്രം കഴുകുന്ന സ്‌പഞ്ചുകൾ അണുവിമുക്തമാക്കി വെക്കാൻ കഴിയും. അതിനു ചൂടുവെള്ളവും വിനാഗിരിയും മാത്രം മതി. ഇതെങ്ങനെ വൃത്തിയാക്കാമെന്ന് നോക്കാം.

സ്‌പഞ്ച് ചെറുതായി നനച്ച് ഓവനില്‍ വെച്ച് രണ്ടുമിനിറ്റ് സമയം ചൂടാക്കുക. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. മെറ്റാലിക് സ്‌ക്രബാണെങ്കില്‍, ഈ രീതിയിൽ പിന്തുടരരുത്.

Also Read; രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് നീര്‍ക്കെട്ടുണ്ടോ..? എങ്കില്‍ കാരണം ഇതാണ്

വെള്ളത്തിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ച്, ഇതിലേക്ക് ഉണങ്ങിയ സ്‌പഞ്ചിട്ട് കുറച്ചുനേരം വെക്കുക. സ്‌പഞ്ചിലെ ദുര്‍ഗന്ധം മാറുകയും വൃത്തിയായിരിക്കുകയും ചെയ്യും. വിനാഗിരിയില്‍ മാത്രം സ്‌പഞ്ച് മുക്കിവെക്കുന്നതും അണുവിമുക്തമാക്കുന്നതിന് നല്ലതാണ്. കുറച്ചു നേരത്തിനുശേഷം പുറത്തെടുത്ത് ഇത് ചൂടുവെള്ളത്തില്‍ കഴുകുക.

ഒരു പാത്രത്തിലേക്ക് രണ്ടോ മൂന്നോ കപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കുക. അതിലേക്ക് സ്‌പഞ്ച് ഇട്ട് വീണ്ടും കുറച്ചുനേരം തിളപ്പിക്കണം. അണുക്കളെ നശിപ്പിക്കാനുള്ള നല്ലൊരു മാര്‍ഗമാണിത്. കുറച്ച് നനവുള്ള സ്‌പഞ്ചില്‍ കുറച്ചധികം കല്ലുപ്പ് ഇട്ട് പത്തുമിനിട്ട് വെച്ചശേഷം, നന്നായി ഉരച്ച് കഴുകിയെടുക്കാം. ഇതും നല്ലൊരു അണുനാശിനിയാണ്.

അല്പം ബ്ലീച്ചിങ് പൗഡറില്‍ വെള്ളമൊഴിക്കുക. സ്‌പഞ്ച് അതിലിട്ട് കുറച്ചുനേരം വെക്കുക. ശേഷം പുറത്തെടുത്ത് കഴുകി ഉപയോഗിക്കാം. ഓരോ തവണയും ഉപയോഗശേഷം കൈകൊണ്ട് അമര്‍ത്തി, സ്‌പഞ്ചിലെ വെള്ളം മുഴുവന്‍ കളയാനും ശ്രദ്ധിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News