കുട്ടിയുടെ വാശി കാരണം നട്ടംതിരിയുന്നവരാണോ നിങ്ങൾ? അമിതവാശി കാണിയ്ക്കുന്ന കുട്ടിയെ അടക്കി നിര്‍ത്താന്‍ എന്ത് ചെയ്യണം

കുട്ടികളിലെ അമിതവാശി പലപ്പോഴും നമ്മളെ ബുദ്ധിമുട്ടിക്കാറുണ്ട്. മാതാപിതാക്കളെ പൊതുസ്ഥലത്ത് വെച്ച് പോലും ഇത്തരം വാശിയുള്ള കുട്ടികൾ വട്ടംകറക്കാറുണ്ട്. ചിലപ്പോൾ ഭക്ഷണ പദാർത്ഥങ്ങൾക്ക് വേണ്ടിയാകാം അതല്ലെങ്കിൽ എന്തെങ്കിലും കളിപ്പാട്ടങ്ങൾക്ക് വേണ്ടിയാകാം കുട്ടികളുടെ ഈ അമിതവാശി. ഇത്തരത്തില്‍ അമിതവാശി കാണിയ്ക്കുന്ന കുട്ടികളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്.

ALSO READ: ‘ഗവര്‍ണര്‍ എന്തൊക്കെ നാടകങ്ങള്‍ കളിച്ചാലും എസ് എഫ് ഐയുടെ സമരത്തിന്റെ മൂര്‍ച്ച കുറയില്ല’: പി എം ആര്‍ഷോ

​ശ്രദ്ധ തിരിയ്ക്കുക​

ശ്രദ്ധ തിരിയ്ക്കുകയെന്നതാണ് അതിൽ ആദ്യത്തെ വഴി. എന്തെങ്കിലും കാര്യത്തിന് വേണ്ടി കുട്ടി വാശി കാണിയ്ക്കുമ്പോള്‍ ഇതില്‍ നിന്നും ഇവരുടെ ശ്രദ്ധ തിരിച്ചു വിടണം. കുട്ടികളുടെ ഒപ്പം അവര്‍ക്കിഷ്ടമുള്ള കളികളില്‍ പങ്കെടുക്കുക. ഇതു പോലെ കഥ പോലുള്ളവ വായിച്ചു കൊടുക്കുക. അങ്ങനെ എന്ത് വേണമെങ്കിലും ചെയ്യാം.

സമ്മാനം

മറ്റൊന്ന് സമ്മാനം കൊടുക്കലാണ്. തല്‍ക്കാലത്തേയ്ക്ക് വാശിയൊഴിവാക്കാന്‍ അവര്‍ ചോദിയ്ക്കുന്ന വസ്തു വാങ്ങി നല്‍കുകയല്ല വേണ്ടത്, അവരെ എന്തെങ്കിലും ചെയ്യാന്‍ സാധിയ്ക്കുന്ന ജോലികള്‍ ഏല്‍പ്പിയ്ക്കുക. ഇത് ചെയ്ത് കഴിഞ്ഞാല്‍ എന്തെങ്കിലും ചെറിയ സമ്മാനം വാങ്ങി നല്‍കാം.

ALSO READ: ‘ഇത് അടുത്ത കാലത്തെ നാലാമത്തെ ഷോ’; ഗവര്‍ണര്‍ ഇരിക്കുന്ന പദവി മറക്കുന്നു: മന്ത്രി വി ശിവന്‍കുട്ടി

ന്യായമായ കാര്യത്തിനാണ് വാശിയെങ്കിൽ

കുട്ടിയുടെ വാശി ന്യായമായ കാര്യത്തിനാണെങ്കിൽ അത് പരിഗണിക്കുക തന്നെ വേണം. ന്യായമല്ലാത്ത കാര്യത്തിനാണ് വാശി പിടിയ്ക്കുന്നതെങ്കില്‍ അവരെ തല്‍ക്കാലത്തേയ്ക്ക് അവഗണിയ്ക്കുക. ശ്രദ്ധിയ്ക്കുന്നില്ലെന്ന മട്ട് സ്വീകരിയ്ക്കുക.

വാശിയില്ലാത്ത സമയത്ത്​

സമാധാനത്തിൽ ഇരിക്കുന്ന കുട്ടിയോട് തുറന്ന് സംസാരിക്കാൻ ശ്രമിക്കുക. ചിലപ്പോൾ സമൂഹത്തിൽ നിന്നോ മറ്റോ കുഞ്ഞിനെ ബാധിച്ചിട്ടുള്ള പേടിയോ മറ്റെന്തെങ്കിലും അവനിൽ നിന്ന് ചോദിച്ചറിയുക. മുതിർന്നവരുടെ പെരുമാറ്റം കുഞ്ഞുങ്ങളെ കാര്യമായി ബാധിക്കും. അത് കണ്ടറിഞ്ഞു പെരുമാറാൻ ശ്രമിക്കുക.

കൂടുതൽ വിവരങ്ങൾക്ക് മാനസികാരോഗ്യ വിദഗ്ദ്ധരുമായി സംസാരിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News