ഇഞ്ചി കൃഷി ചെയ്യാൻ താൽപര്യമുണ്ടോ? ഉണ്ടെങ്കിൽ ഈ എളുപ്പവഴി ഒന്ന് പരീക്ഷിക്കാവുന്നതാണ്

പരിമിതമായ സ്ഥങ്ങളിൽ വീട് വെച്ച് ജീവിക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിലുള്ള ആളുകൾക്ക് സ്ഥലസൗകര്യമോ മുതൽമുടക്കോ ഇല്ലാതെ തന്നെ സ്വന്തമായി ഇഞ്ചി കൃഷി ചെയ്ത് ലാഭമുണ്ടാക്കാനുള്ള ഒരു എളുപ്പ വഴിയുണ്ട്. ഉഗ്രൻ ലാഭം കൊയ്യാൻ സാധിക്കുന്ന ഒരു പുതിയ കൃഷി രീതിയാണ് ഇത്.

ALSO READ: മുണ്ടക്കയം ബസ്റ്റാൻ്റിന് സമീപത്ത് തീപിടിത്തം

ഉപയോഗശേഷം വലിച്ചെറിയുന്ന പേപ്പറുകളും കരിയിലകളും കൊണ്ടാണ് എളുപ്പത്തിൽ ഈ കൃഷി ചെയ്യാൻ കഴിയുക. പതിനഞ്ച് ഇഞ്ച്‌ വലിപ്പമുളള ചെടിച്ചട്ടികളാണ് കൃഷി ചെയ്യാൻ അനുയോജ്യം. ആദ്യം ഇവയിലേക്ക് ഉപയോഗിച്ച് കഴിഞ്ഞ പേപ്പറുകൾ ചെറിയ കഷ്ണങ്ങളായി മുറിച്ചിടുക. അടിവശം പൂർണ്ണമായും നിറയുന്ന തരത്തിലായിരിക്കണം ഇത് ചെയ്യേണ്ടത്. അതിനുശേഷം ചട്ടിയിലേക്ക് കുറച്ച് കരിയില ഇടുക.

മണ്ണൊരുക്കലാണ് അടുത്ത ഘട്ടം. വളക്കൂറുളള മണ്ണ് തന്നെ ഈ കൃഷി ചെയ്യുന്നതിന് ആവശ്യമാണ്. ലഭ്യമായ മണ്ണിലേക്ക് ചാണകപൊടിയോ എല്ലുപൊടിയോ ചേർത്തുകൊടുത്ത് ആദ്യം മണ്ണ് തയ്യാറാക്കി വെക്കുക. ശേഷം ഈ മണ്ണ് പേപ്പർ കഷ്ണങ്ങളും കരിയിലകളും എടുത്ത് വച്ചിരിക്കുന്ന ചട്ടികളിലേക്ക് ആവശ്യത്തിന് ചേർക്കുക.

ALSO READ: ഗാസയിൽ ഇന്റർനെറ്റ് ഫോൺ സേവനങ്ങൾ നിശ്ചലം, മരണസംഖ്യ 8000 കടന്നു

നിറച്ചുവച്ചിരിക്കുന്ന ചട്ടികൾ മൂന്ന് മുതൽ അഞ്ച് ദിവസം വരെ അധികം സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്തായി സൂക്ഷിക്കുക. ആ സമയം നടുന്നതിനാവശ്യമായ ഇഞ്ചികളിലേക്ക് ആവശ്യമായ അളവിൽ വെളളം ചേർത്ത് പേപ്പറുകളിൽ പൊതിഞ്ഞ് അഞ്ചു ദിവസം അനുയോജ്യമായ സ്ഥലത്ത് സൂക്ഷിച്ചുവയ്ക്കുക. ഇഞ്ചികളിൽ മുള വരുന്നതിനാണ് ഇത്തരത്തിൽ ചെയ്യുന്നത്.അഞ്ച് ദിവസങ്ങൾക്ക് ശേഷം മുള വന്നിട്ടുളള ഇഞ്ചികളെ ചട്ടികളിലേക്ക് നടുക. ഇഞ്ചി കൃഷിക്ക് ധാരാളം വെള്ളം ആവശ്യമാണ് അതുകൊണ്ട് നനയ്ക്കാൻ മറക്കരുത്. കുറഞ്ഞത് 180 ദിവസത്തിനുളളിൽ ഈ കൃഷിയിൽ നിന്നും വിളവെടുക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News