ഇനി അയച്ച മെസ്സേജുകളും എഡിറ്റ് ചെയ്യാം; കിടിലന്‍ ഓപ്ഷനുമായി വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പിലൂടെ സാങ്കേതിക വിദ്യയുമായി ഉപഭോക്താക്കളെ ആകര്‍ഷിച്ച് വീണ്ടും മെറ്റ. പുതിയ ന്യൂതന വിദ്യ ഉപയോഗിച്ച് 15 മിനിറ്റുകള്‍ക്കുള്ളില്‍ അയച്ച മെസ്സേജ് എഡിറ്റ് ചെയ്യാന്‍ കഴിയുമെന്ന് ഫെയ്‌സ്‌സ്ബുക്ക് പോസ്റ്റിലൂടെ മാര്‍ക്ക് സക്കര്‍ബെര്‍ഗ് അറിയിച്ചു. ഏറ്റവും അടുത്ത അപ്‌ഡേറ്റഡ് വേര്‍ഷനില്‍ ആന്‍ഡ്രോയിഡിലും ഐ ഓ എസിലും ഈ ഫീച്ചര്‍ ലഭ്യമെന്നാണ് സൂചന.

ഇന്‍ഡിവിജ്വല്‍ ചാറ്റിലും ഗ്രൂപ്പ് ചാറ്റിലും ഒരുപോലെ ഈ ഫീച്ചര്‍ ഉപയോഗിക്കാം. മെസ്സേജ് എഡിറ്റ് ചെയ്താല്‍ അത് എഡിറ്റ് ചെയ്തു എന്ന് ചാറ്റില്‍ തന്നെ മനസിലാകും. ടെക്സ്റ്റ് എഡിറ്റ് ചെയ്യാനായി ആദ്യം അയച്ച മെസ്സേജ് പ്രസ് ആന്‍ഡ് ഹോള്‍ഡ് ചെയ്തതിന് ശേഷം എഡിറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

ശേഷം റിസീവ് ആകുന്ന മെസ്സേജില്‍ ഒരു എഡിറ്റഡ് ടാഗ് ഉണ്ടാകും. മെസ്സേജ് എഡിറ്റ് ചെയ്തു എന്ന് മെസ്സേജ് ലഭിക്കുന്നയാള്‍ക്ക് മനസിലാകുമെങ്കിലും എന്താണ് എഡിറ്റ് ചെയ്തത് എന്ന് അറിയാന്‍ സാധിക്കില്ല. നമ്മള്‍ ഒരു തവണ അയച്ച മെസ്സേജില്‍ കൂടുതല്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും തെറ്റുകള്‍ തിരുത്താനും ഈ ഒരു സാങ്കേതിക വിദ്യ ഉപകാരപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News