വാഴപ്പഴം പെട്ടെന്ന് പഴുത്തുപോവുന്നുണ്ടോ? ഈ പൊടിക്കൈകൾ പരീക്ഷിച്ചുനോക്കൂ…

ഏത്തപ്പഴം വാങ്ങി പെട്ടെന്ന് തന്നെ ചീത്തയാവുന്നുവെന്നത് ആളുകൾ ഏറ്റവും കൂടുതലായി പറയുന്ന ഒരു പരാതിയാണ്. തൊലിയുടെ നിറം മാറി കറുപ്പാവുന്നതും, പഴം പെട്ടെന്ന് ചീഞ്ഞുപോവുന്നതുമൊക്കെ പ്രശ്നങ്ങളാണ്. പ്ലാസ്റ്റിക് കവറില്‍ സൂക്ഷിക്കുന്നതും നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നതും പഴം പെട്ടെന്ന് പഴുക്കാനിടയാക്കും.

Also Read; അപകടത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവിന്റെ അവയവങ്ങൾ ഡോക്ടർമാർ മോഷ്ടിച്ചതായി പരാതി

വാഴപ്പഴം പെട്ടെന്ന് കേടാവാതെ സൂക്ഷിക്കാന്‍ കുറച്ച് നുറുങ്ങുവിദ്യകളുണ്ട്. പഴത്തിന്റെ തണ്ട് അലുമിനിയം ഫോയിലില്‍ പൊതിഞ്ഞു സൂക്ഷിക്കാം. പഴുത്തപഴം പുറത്തുവിടുന്ന എത്തിലീന്‍ എന്ന വാതകമാണ് കൂടുതല്‍ പഴുക്കാനും കേടാവാനും കാരണം. അലുമിനിയം ഫോയിലില്‍ പൊതിയുന്നതോടെ, ആ പ്രശ്‌നത്തിന് പരിഹാരമാകും.

അധികം പഴുക്കാത്ത പഴം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും നല്ലതല്ല. പഴത്തിന്റെ തൊലി പെട്ടെന്ന് കറുത്ത് പോവുകയും, കുഴഞ്ഞതുപോലെയാവുകായും ചെയ്യും. പഴുത്ത വാഴപ്പഴം മറ്റ് പഴങ്ങള്‍ക്കൊപ്പം സൂക്ഷിക്കുന്നതും ഒഴിവാക്കണം. കാരണം പഴുത്ത വാഴപ്പഴത്തില്‍നിന്ന് പുറത്തുവരുന്ന എഥിലീന്‍ വാതകം, മറ്റ് പഴങ്ങളും വേഗത്തിൽ പഴുക്കാന്‍ കാരണമാവും.

പഴം നുറുക്കിവെച്ചാൽ അത് കുറച്ചുനേരം കഴിയുമ്പോഴേക്കും നിറംമാറാന്‍ തുടങ്ങും. അങ്ങനെ ആവാതിരിക്കാനും വഴിയുണ്ട്. നുറുക്കിയ പഴം ഒരു പാത്രത്തിലിട്ട് മുകളില്‍ അല്പം നാരങ്ങാനീര് തൂവണം. ശേഷം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് ഫ്രിഡ്ജില്‍ വെക്കാം. നാരങ്ങാനീരിന് പകരം കുറച്ച് വിനാഗിരിയോ, പൈനാപ്പിള്‍ ജ്യൂസോ എന്നിവ തൂവിയാലും മതി.

Also Read; ‘സിസിടിവി ദൃശ്യങ്ങള്‍ ആസൂത്രിതം, നവീന്‍ ബാബുവിന്റെ പിന്നാലെ സഞ്ചരിച്ച് മനപ്പൂര്‍വ്വം തയ്യാറാക്കിയത്’; ആരോപണവുമായി കുടുംബം

പഴുത്ത ഒരു വാഴപ്പഴത്തിനൊപ്പം സൂക്ഷിച്ചാല്‍, പച്ചപ്പഴം പെട്ടെന്ന് പഴുക്കും. സ്മൂത്തിക്കും മറ്റും ആവശ്യമായ പഴം തണുപ്പിക്കാനായി ഫ്രീസറില്‍ വെക്കുമ്പോള്‍, തൊലി കളയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫ്രീസറില്‍ സൂക്ഷിക്കുമ്പോള്‍ നുറുക്കിവെക്കുകയാണെങ്കില്‍ കൂടുതല്‍ നല്ലത്. ഒരു പരന്നപാത്രത്തിലോ ഐസ് ക്യൂബ് ട്രേയിലോ നിരത്തി വെക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News