മൊബൈലിന്റെ ചാര്‍ജ് പെട്ടന്ന് തീര്‍ന്നുപോകാറുണ്ടോ? ബാറ്ററി ലൈഫ് വര്‍ധിപ്പിക്കാന്‍ ഈ ടിപ്സ് പരീക്ഷിച്ച് നോക്കൂ

മൊബൈല്‍ ഉപയോഗിക്കുന്ന എല്ലാവരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് ഫോണിലെ ചാര്‍ജ് വേഗം തീര്‍ന്നുപോകുന്നത്. ആന്‍ഡ്രോയിഡ് ഫോണ്‍ ദിവസവും അമിതമായി ഉപയോഗിക്കുന്നത് മൂലം ബാറ്ററിയുടെ ലൈഫ് കുറയാന്‍ കാരണമാകും.

Also Read : ഇന്ത്യയ്ക്കെതിരെ ആരോപണവുമായി ബ്രിട്ടീഷ് മാധ്യമം, ലോകകപ്പ് സെമി മത്സരത്തിനുള്ള പിച്ചില്‍ തിരിമറിയെന്ന് ആരോപണം

ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതും എപ്പോഴും ഫോണുകളില്‍ ഗെയിം കളിക്കുന്നതും സിനിമകള്‍ കാണുന്നതും ഫോണിന്റെ ചാര്‍ജ് തീരുന്നതിന് കാരണമാണ്. ഫോണിന്റെ ബ്രൈറ്റ്‌നെസ് കൂട്ടിയിടുന്നതും ഫോണിന്റെ ചാര്‍ജ് പെട്ടന്ന് തീരുന്നതിന് കാരണമാണ്. എന്നാല്‍ ഫോണിന്റെ ചാര്‍ജ് വേഗം തീരുന്നതിന് കുറച്ച് പരിഹാര മാര്‍ഗങ്ങളുണ്ട്.

1. മൊബൈലിന്റെ ഡിസ്പ്ലേയാണ് കൂടുതലായി പവര്‍ വലിച്ചെടുക്കുന്നത്. ബാറ്ററി കുറയാന്‍ പ്രധാന കാരണവുമിതാണ്. സ്‌ക്രീന്‍ തെളിച്ചം (ബ്രൈറ്റ്നസ്) കുറച്ചിട്ടാല്‍ ബാറ്ററി ലൈഫ് കൂടുതല്‍ സമയത്തേയ്ക്ക് നീട്ടിക്കിട്ടും. സ്‌ക്രീന്‍ തെളിച്ചം കുറയ്ക്കുന്നതോടെ, ഊര്‍ജ്ജ ഉപഭോഗം കുറയും. അതുവഴി ബാറ്ററി ലൈഫ് കൂടുതല്‍ സമയത്തേയ്ക്ക് ലഭിക്കും.

2. സ്‌ക്രീന്‍ ടേണ്‍ ഓഫ് ആകുന്ന സമയം കുറയ്ക്കുന്നതാണ് മറ്റൊരു വഴി. അങ്ങനെ ചെയ്താല്‍ ഫോണ്‍ ഉപയോഗിക്കാത്ത സമയത്ത് പെട്ടെന്ന് തന്നെ ഡിസ്പ്ലേയെ ഡിആക്ടീവ് ചെയ്യാന്‍ സാധിക്കും. ഇതിലൂടെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാന്‍ കഴിയും

3. ഓട്ടോമാറ്റിക് ബ്രൈറ്റ്നസ് എനേബിള്‍ ചെയ്ത് വെയ്ക്കുന്നതാണ് മറ്റൊരു ഉപായം. ബാറ്ററി ലൈഫ് നീട്ടിക്കിട്ടാന്‍ ഇതും പ്രയോജനപ്പെടുത്താവുന്നതാണ്

4. റിഫ്രഷ് റേറ്റ് 60 ഹെര്‍ട്സായി കുറയ്ക്കുന്നതും നല്ലതാണ്. പുതിയ ഫോണുകളുടെ റിഫ്രഷ് റേറ്റ് 165 ഹെര്‍ട്സ് ആണ്. എന്നാല്‍ റിഫ്രഷ് റേറ്റ് കുറയ്ക്കാനുള്ള ഓപ്ഷന്‍ പുതിയ ഫോണുകളിലുണ്ട്. ഇത് പ്രയോജനപ്പെടുത്തി 60 ഹെര്‍ട്സ് ആക്കുന്നത് ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും

Also Read : പ്രവാസികളുടെ മക്കള്‍ക്ക് നോര്‍ക്കയുടെ ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

5. വൈബ്രേഷന്‍ ഡിസേബിള്‍ ചെയ്ത് വെയ്ക്കുന്നതും ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും.റിംഗ്ടോണുകളെ അപേക്ഷിച്ച് വൈബ്രേഷന്‍ കൂടുതല്‍ പവര്‍ ഉപയോഗിക്കും.

6. ബാക്ക്ഗ്രൗണ്ടില്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതും ബാറ്ററി ലൈഫ് കുറയാന്‍ കാരണമാണ്. അതിനാല്‍ ബാക്ക്ഗ്രൗണ്ട് സര്‍വീസുകള്‍ ഡിസേബിള്‍ ചെയ്തു വെയ്ക്കുന്നത് നല്ലതാണ്.

7. പവര്‍ സേവിങ് മോഡ് ആക്ടിവേറ്റ് ചെയ്ത് വെയ്ക്കുന്നതാണ് മറ്റൊരു ഉപായം

8. ഉപയോഗിക്കാത്ത ആപ്പുകള്‍ ക്ലോസ് ചെയ്ത് വെയ്ക്കുക. ഒരേ സമയം ഒന്നിലധികം ആപ്പുകള്‍ റണ്‍ ചെയ്യുന്നതും പവര്‍ വലിച്ചെടുക്കും

9. ബ്ലാക്ക് തീം അല്ലെങ്കില്‍ ഡാര്‍ക്ക് മോഡ് തെരഞ്ഞെടുക്കുന്നതും നല്ലതാണ്. OLED സ്‌ക്രീനുകളില്‍ പിക്‌സലുകള്‍ ഓഫ് ചെയ്ത് കറുപ്പ് പ്രദര്‍ശിപ്പിക്കുന്നത് വഴി ബാറ്ററി ലൈഫ് ലാഭിക്കാന്‍ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News