ഇതൊക്കെ സിമ്പിൾ പാസ്‌വേഡാണ് കേട്ടോ; ഏറ്റവും എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ കഴിയുന്ന പാസ്‌വേഡുകൾ ഇന്ത്യാക്കാരുടേത്

Password Security

ഒരാൾക്ക് ഇന്റർനെറ്റിൽ എത്ര പാസ്‌വേഡുകൾ വേണ്ടിവരുമെന്ന് അറിയാമോ. ലോകമെമ്പാടുമായി നടത്തിയ പഠനത്തിൽ വ്യക്തിഗത അക്കൗണ്ടുകൾക്കായി ശരാശരി 168 ഉം ജോലി ആവശ്യങ്ങൾക്കായി 87 പാസ്‌വേർഡുകളും ആവശ്യമായി വരുമെന്നാണ് പറയുന്നത്. ഇതിൽ ഏറ്റവും സുരക്ഷിതമല്ലാത്ത പാസ്‌വേർഡുകൾ ഉപയോ​ഗിക്കുന്നതാകട്ടെ ഇന്ത്യക്കാരും പാസ്‌വേഡ് ഗവേഷണം നടത്തുന്ന NordPass പുറത്തുവിട്ടതാണ് ഈ കണക്കുകൾ.

പാസ്‌വേഡുകൾ ഓർത്തുവെക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് എളുപ്പമുള്ള പാസ്‌വേഡുകൾ ഉപയോ​ഗിക്കുന്നത്. ‘123456’ എന്ന പാസ്‌വേഡ് ആണ് ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോ​ഗിക്കുന്നത്. ‘qwerty’, ‘1q2w3e4er5t’, ‘123456789’ എന്നിങ്ങനെയുള്ള പാസ്‌വേഡുകളാണ് പിന്നെ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്നത്.

Also Read: വാട്സാപ്പ് ടെലിഗ്രാം ആപ്പുകളിൽ അയക്കുന്ന ചിത്രവും വീഡിയോയും മാറ്റിമറിക്കാം; സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയ ഹർജി സുപ്രീംകോടതി തള്ളി

പക്ഷെ ഇത്തരം പാസ്‌വേഡുകൾക്ക് ഒരു പ്രശ്നം ഉണ്ട് കാരണം ഇവ ഹാക്ക് ചെയ്യാൻ ഒരു സെക്കന്റ് സമയം പോലും ആവശ്യമില്ല. അതിനാൽ തന്നെ നമ്മുടെ പാസ്‌വേഡുകൾ സുരക്ഷിതമാക്കാൻ ചില കാര്യങ്ങൾ നമ്മൾക്ക് ശ്രദ്ധിക്കാം.

സുരക്ഷിതമായ പാസ്‌വേഡുകൾ എങ്ങനെയാകണം

  • ഇരുപത് ക്യാരക്ടറുകളെങ്കിലും പാസ്‌വേഡിൽ ഉണ്ടാകുന്നതാണ് അത് ഏറ്റവും സുരക്ഷിതമാകാൻ നല്ലത്. അക്കങ്ങൾ, അക്ഷരങ്ങൾ, പ്രത്യേക ചിഹ്നങ്ങൾ എന്നിവയുടെ ക്രമരഹിതമായ കോമ്പിനേഷനുകളാണ് പാസ്‌വേഡിൽ ഉപയോ​ഗിക്കേണ്ടത്.
  • വ്യത്യസ്ത അക്കൗണ്ടുകൾക്ക് വ്യത്യസ്ത പാസ്‌വേഡുകൾ ഉപയോ​ഗിക്കുക.
  • മൾട്ടി-ഫാക്ടർ അല്ലെങ്കിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ ഓൺ ചെയ്തിടുക.

Also Read: തേനീച്ചക്കൂട്ടം പോലെ ഉപയോക്തക്കളുടെ വരവ്; ‘ബ്ലൂസ്‌കൈ’യുടെ മനസ്സിൽ ലഡ്ഡു പൊട്ടി, പക്ഷേ പണി പാളി

വ്യത്യസ്ത പാസ്‌വേഡുകൾ വ്യത്യസ്ത അക്കൗണ്ടുകൾക്ക് ഉപയോ​ഗിച്ചാൽ ഒരെണ്ണം ഹാക്ക് ചെയ്യപ്പെട്ടാലും മറ്റുള്ള അക്കൗണ്ടുകളെ ബാധിക്കില്ല.

പാസ്‌വേഡുകൾ ഓർത്തുവെക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ സൗജന്യ പാസ്‌വേഡ് മാനേജർ ഉപയോ​ഗിക്കാവുന്നതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News