മീൻ കറി കൂടുതൽ രുചികരമാക്കാണോ? ഇതാ ചില പൊടികൈകൾ

fish curry

ഉച്ചക്ക് ചോറിനൊപ്പം കഴിക്കാൻ നല്ല കിടിലൻ മീൻ കറി ഉണ്ടാക്കാൻ തയ്യാറെടുക്കുകയാണോ. ഇതാ മീൻ കറിക്ക് രുചി കൂട്ടാൻ അടുക്കളയിൽ പരീക്ഷിക്കാൻ സാധിക്കുന്ന ചില പൊടികൈകൾ.

മീൻകറി വെയ്ക്കാൻ മണ്‍ചട്ടി ഉപയോ​ഗിക്കുക. അലുമിനിയം സ്റ്റീല്‍ പാത്രത്തിലും നോണ്‍സ്റ്റിക് പാനിലും ആണ് മീന്‍കറി തയ്യാറാക്കുക ഇനി മണ്‍ചട്ടിയില്‍ മീന്‍കറി തയ്യാറാക്കി നോക്കൂ. മണ്‍ചട്ടിയില്‍ മീന്‍കറി തയ്യാറാക്കുന്നതിലൂടെ അതിന് പ്രത്യേക രുചിയും മണവും സ്വാദും ലഭിക്കുന്നു.

Also Read: കണ്ടാൽ തന്നെ വായിൽ കപ്പലോടും! ഒരു കിടിലൻ ചപ്പാത്തി എഗ് റോൾ ഉണ്ടാക്കിയാലോ…

മീന്‍കറി തയ്യാറാക്കാന്‍ ഉണക്കിപ്പൊടിച്ച മസാല ഉപയോഗിക്കാവുന്നതാണ്. ഒരിക്കലും പച്ച മസാല ഉപയോഗിച്ച് മീന്‍കറി തയ്യാറാക്കരുത്. ഇത് മീനിന്റെ പച്ചമണത്തോടൊപ്പം മീനിന്റെ സ്വാദ് കുറക്കുന്നതിന് കാരണമാകുന്നു. മഞ്ഞളും മല്ലിയും കുരുമുളകും എല്ലാം വാങ്ങി ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാവുന്നതാണ്.

മീന്‍കറിക്ക് രുചി വര്‍ദ്ധിപ്പിക്കാന്‍ സവാളക്ക പകരം ചെറിയ ഉള്ളി ചേര്‍ത്ത് നോക്കൂ. ഇത് സ്വാദ് വര്‍ദ്ധിപ്പിക്കുന്നു. പച്ചമുളകിന് പകരം കാന്താരി ഉപയോഗിച്ചാൽ അതും സ്വാദ് വർധിപ്പിക്കുന്നതിന് കാരണമാകുന്നു. കുടംപുളി ഇട്ട് മീന്‍ കറി വെച്ചാല്‍ പിന്നെ അതിന്റെ സ്വാദ് ഒരിക്കലും നാവിൽ നിന്ന് മാറുകയില്ല.

Also Read: കൈയില്‍ കറയാകുമെന്ന ടെന്‍ഷന്‍ വേണ്ട, ഞൊടിയിടയില്‍ കൂര്‍ക്കയുടെ തൊലി കളയാന്‍ ഒരു എളുപ്പവഴി

നാരങ്ങ നീര് മിക്‌സ് ചെയ്ത് മീന്‍കറി വെക്കുന്നതിന് ശ്രമിച്ചിട്ടുണ്ടോ? ഇത് മീന്‍കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ മീന്‍കറി തയ്യാറാക്കി വെച്ച ശേഷം രണ്ട് കറിവേപ്പിലയും അല്‍പം വെളിച്ചെണ്ണയും മുകളില്‍ തൂവുക. അതോടൊപ്പം അല്‍പം നാരങ്ങ നീരും ചേര്‍ക്കേണ്ടതാണ്. ഇത് മീന്‍കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk