മാധുര്യമൂറുന്ന ഒരു കാലത്തിൻ്റെ ഓർമയ്ക്കായി ഇനിയൊരൽപം മധുരമായാലോ? അതും ആഢംബരമേറിയ അംബാനി ലഡു.!

എങ്ങും കയ്പേറിയ അനുഭവങ്ങളും ദുസ്സഹമായ വാർത്തകളും മാത്രം നിറഞ്ഞുനിൽക്കുന്ന പുതിയ കാലത്ത് മാധുര്യമൂറുന്ന ആ പഴയകാലത്തിൻ്റെ ഓർമകളിലേക്ക് മടങ്ങാനായി ഒരിത്തിരി മധുരം കഴിച്ചാലോ? കെട്ട കാലത്തിൻ്റെ കെട്ടിറക്കാനായി അൽപം ആഢംബരം നിറച്ച ലഡു തന്നെയാക്കാം പരിഹാരത്തിനായി. സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന പുതിയ ഐറ്റമാണ് ഈ സ്പെഷല്‍ ലഡ്ഡു. മഞ്ഞയും ചുവപ്പും നിറത്തില്‍ ബേക്കറിയില്‍ നിന്നും ലഭിക്കുന്ന സാദാ ലഡ്ഡു അല്ല ഇത്. ഡ്രൈ ഫ്രൂട്സും നട്സുമെല്ലാം ഉപയോഗിച്ച് നിർമിക്കുന്ന ഇത്തിരി ക്ലാസ് ഐറ്റമാണ് കക്ഷി.

ALSO READ: ഇച്ചിരി തക്കാളിയും സവാളയും ദോശമാവും മാത്രം മതി! ഉണ്ടാക്കാം കൊതിയൂറും ഊത്തപ്പം

അംബാനി ലഡ്ഡുവിൻ്റെ ചേരുവകൾ എന്തൊക്കെയെന്ന് നോക്കാം:

ചേരുവകൾ

ബദാം
കശുവണ്ടി
പിസ്ത
മഖാന
ഉണക്കമുന്തിരി
ഈന്തപ്പഴം
സൂര്യകാന്തി, മത്തങ്ങാ വിത്തുകൾ, എള്ള്
നെയ്യ്
റവ

ഉണ്ടാക്കുന്ന രീതി

  1. ബദാമും കശുവണ്ടിയും പിസ്തയും കത്തി ഉപയോഗിച്ച് നന്നായി അരിഞ്ഞെടുക്കുക. ഇതൊരു ബൌളിലേക്ക് മാറ്റുക.
  2. ഒരു ബ്ലെന്‍ഡറിലേക്ക് മഖാന വിത്തുകള്‍ ഇടുക. ഇതും നന്നായി പൊടിച്ചെടുക്കുക.
  3. അടുപ്പില്‍ ഒരു പാന്‍ വെച്ച് അതിലേക്ക് നെയ്യൊഴിക്കുക. ഇതിലേക്ക് പൊടിച്ചു വെച്ച മഖാനയും അരിഞ്ഞ ബദാമും കശുവണ്ടിയും പിസ്തയും ഉണക്കമുന്തിരിയും പിന്നെ വിത്തുകളും ഇടുക. ഇളക്കി എടുക്കുക. ഇത് മാറ്റി വയ്ക്കുക.
  4. ഈന്തപ്പഴം കുരു കളഞ്ഞ് മിക്സിയില്‍ അടിച്ചെടുക്കുക.
  5. എല്ലാ ചേരുവകളും ചേര്‍ത്ത് കുഴയ്ക്കുക. പാനില്‍ നെയ്യൊഴിച്ച് അതിലേക്ക് ഈന്തപ്പഴം അല്‍പ്പം റവ എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് നേരത്തെ മാറ്റിവെച്ച ഡ്രൈ ഫ്രൂട്സ് നട്സ് മിക്സ് ഇട്ടു ഇളക്കുക.
  6. തണുത്ത ശേഷം ഈ മിശ്രിതം 10-12 ഭാഗങ്ങളായി വിഭജിച്ച് ഓരോ ഭാഗവും ഒരു ലഡ്ഡു ആക്കി ഉരുട്ടി എടുക്കാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News