ബീറ്റ്‌റൂട്ട് ഉണ്ടോ വീട്ടില്‍? സ്വന്തമായി തയ്യാറാക്കാം ലിപ് ബാം

ബീറ്റ്‌റൂട്ടും വെളിച്ചെണ്ണയും ഉണ്ടിെങ്കില്‍ നമുക്ക് വീട്ടില്‍ത്തന്നെ ലിപ് ബാം തയ്യാറാക്കാം. ചുണ്ടുകള്‍ക്ക് കൂടുതല്‍ നിറം നല്‍കാന്‍ ബീറ്റ്‌റൂട്ട് സഹായിക്കും. കുറച്ചു ബീറ്റ്‌റൂട്ട് ജ്യൂസ് ചുണ്ടില്‍ നേരിട്ട് പുരട്ടുന്നത് ചുണ്ടുകളെ കൂടുതല്‍ ആരോഗ്യമുള്ളതാക്കി മാറ്റും

വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകള്‍ ചുണ്ടുകള്‍ക്ക് വഴുവഴുപ്പും ഈര്‍പ്പവും പകരുകയും, അവയെ പോഷിപ്പിക്കുകയും ചെയ്യുന്നു. ചുണ്ടിന് സ്വാഭാവിക മോയിസ്ചറൈസര്‍ ഗുണം നല്‍കുന്ന ഒന്നാണ്. ചുണ്ടു വിണ്ടു കീറുന്നതിനും ചുണ്ടിന് മാര്‍ദവം നല്‍കുന്നതും ഉപയോഗിയ്ക്കാവുന്ന ഒന്നാണ് ബീറ്റ്‌റൂട്ടും വെളിച്ചെണ്ണയും

ബീറ്റ്റൂട്ട് ലിപ്പ് ബാം എങ്ങനെ തയാറാക്കാം

1. ഒരു ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്ത് എടുത്ത ശേഷം അതിന്റെ നീര് എടുക്കുക. ഇതിലേക്ക് അല്‍പ്പം വെളിച്ചെണ്ണ യോജിപ്പിക്കുക. നന്നായി ചേര്‍ത്ത് ഇളക്കിയ ശേഷം ഇത് ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റുക. അതിന് ശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ചുണ്ടുകള്‍ക്ക് നല്ല പിങ്ക് നിറം ലഭിക്കാന്‍ ഇത് വളരെയധികം സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News