കൊച്ചുകുട്ടികൾ ഉള്ളവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് അവരെ ആഹാരം കഴിപ്പിക്കുക എന്നത്. എത്രയൊക്കെ നന്നായി ഭക്ഷണമുണ്ടാക്കിയാൽ പോലും എന്നും ഒരേ തരത്തിലുള്ള ആഹാരം ആണെങ്കിൽ അവർക്കത് വലിയ മടുപ്പ് തന്നെ ആയിരിക്കും. കുട്ടികൾക്ക് ഏറ്റവുമിഷ്ടം മധുരമുള്ളതും, ഐസ്ക്രീം പോലുള്ളതുമായ ഭക്ഷണങ്ങൾ ആവും. എന്നാൽ എപ്പോഴും ഇത് വാങ്ങിക്കൊടുക്കുന്നത് ആരോഗ്യത്തിനോട്ട് നല്ലതുമല്ല. അങ്ങനെയെങ്കിൽ കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു ബൂസ്റ്റ് പുഡിങ് തയാറാക്കിയലോ…
Also Read; മലയാളികളുടെ ഇഷ്ട്ട പലഹാരം എളുപ്പത്തിൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കു!
ചേരുവകൾ
ബൂസ്റ്റ് – 3 ചെറിയ പാക്കറ്റ്
പാൽ 1/2 ലിറ്റർ
പഞ്ചസാര – 1/4 കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – മധുരത്തിന്
ചൈന ഗ്രാസ് – 100 ഗ്രാം
തയാറാക്കുന്ന വിധം
ഒരു പാനിൽ അര ലിറ്റർ പാൽ എടുത്ത് അതിലേക്ക് രണ്ട് ചെറിയ പാക്കറ്റ് ബൂസ്റ്റ് ചേർത്തിളക്കുക. അഞ്ച് രൂപയുടെ രണ്ട് പാക്കട്ടോളം ബൂസ്റ്റ് മതിയാകും. ഇതിലേക്ക് എടുത്തുവെച്ചിരിക്കുന്ന കാൽ കപ്പ് പഞ്ചസാര നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മീഡിയം ഫ്ലെയിമിൽ ചൂടാക്കാൻ വെക്കുക. ചൂടായി വരുന്ന പാൽ – ബൂസ്റ്റ് മിശ്രിതത്തിലേക്ക് ടേസ്റ്റിനായി രണ്ടോ, മൂന്നോ ടേബിൾസ്പൂൺ കണ്ടൻസ്ഡ് മിൽക്ക് ചേർത്തിളക്കുക. ഇതും നന്നായി പാലിൽ അലിയണം.
Also Read; ‘ഹ,ഹ,ഹ,ഹു,ഹു…’ വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയ ഇന്‍സ്റ്റാ സ്റ്റോറിയുമായി പ്രയാഗ
പ്രത്യേകം ശ്രദ്ധിക്കേണ്ടത് പാൽ നന്നായി ചൂടായാൽ മാത്രം മതി, തിളക്കേണ്ടതില്ല. ഇനി 100 ഗ്രാം ചൈന ഗ്രാസ് അൽപം വെള്ളത്തിൽ അലിയിപ്പിച്ചെടുക്കുക. ഇത് ചൂടായ പാലിൽ ചേർത്ത് യോജിപ്പിക്കുക. ഇനി ഈ മിശ്രിതം ഇഷ്ടമുള്ള ആകൃതിയിലുള്ള പാത്രത്തിലൊഴിച്ച് തണുപ്പിക്കാൻ വെക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഫ്രിഡ്‌ജിൽ വെച്ച് തണുപ്പിക്കണം. ഇതിനുശേഷം പുഡ്ഡിംഗ് പുറത്തെടുത്ത് അതിനുമുകളിലേക്ക് ആവശ്യമെങ്കിൽ കുറച്ചുകൂടി ബൂസ്റ്റ് വിതറി ഭംഗിയാക്കാം…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here