നോൺ വെജ് പ്രേമികളെ ഇതിലേ… രാത്രി ഭക്ഷണത്തിനൊപ്പം നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ ആയാലോ!

chicken fry

നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ ഇഷ്ടമില്ലാത്തവർ ആരാണുള്ളത് അല്ലെ. നോൺ വെജ് പ്രേമികളുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ് ചിക്കൻ ഫ്രൈ. കഴിക്കാൻ ചപ്പാത്തിയോ, അപ്പമോ, ചോറോ എന്തുമാകട്ടെ കൂടെ ഒരു ചിക്കൻ ഫ്രൈ കൂടിയുണ്ടെങ്കിൽ ഭക്ഷണം കേമമായി എന്ന മൈൻഡാണ് നോൺ വെജ് പ്രേമികൾക്കുള്ളത്. സ്വാദിഷ്ടമായ ചിക്കൻ ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ…

Also Read; എളുപ്പത്തിൽ തയ്യാറാക്കാം ക്രിസ്‌പി പാലക് പക്കവട

ചേരുവകൾ

ചിക്കന്‍- ഒരു കിലോ
വെളുത്തുള്ളി- 5-6 എണ്ണം അല്ലികളാക്കിയത്
പച്ചമുളക് – ആറ് എണ്ണം
ഇഞ്ചി- ഒരു കഷ്ണം
മഞ്ഞള്‍പ്പൊടി- ഒരു ടീസ്‌പൂണ്‍
മുളകുപൊടി- മൂന്നു ടീസ്‌പൂണ്‍
പട്ട- നാലു ഗ്രാം
ഗ്രാമ്പൂ- നാലു ഗ്രാം
കുരുമുളക്- നാലു ഗ്രാം
വിനാഗിരി ഒരു ടീസ്‌പൂണ്‍
സോയാസ് സോസ്- ഒരു ടീസ്‌പൂണ്‍
നാരങ്ങാനീര്- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

കോഴി നല്ലവണ്ണം കഴുകി വെക്കുക. പട്ട, ഗ്രാമ്പൂ, കുരുമുളക് എന്നിവ ഒരു ചട്ടിയില്‍ ചൂടാക്കി എടുക്കുക. അതിനുശേഷം മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഒന്ന് മിക്‌സിയില്‍ അടിച്ച് കുഴമ്പുരൂപത്തില്‍ അരച്ചെടുക്കുക. ശേഷം വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ മിക്‌സിയില്‍ അടിച്ചു കുഴമ്പുരൂപത്തിലാക്കുക. ഈ മിക്‌സും സോയാസ് സോസ്, വിനാഗിരി, ഉപ്പ്, കറിവേപ്പില എന്നിവയെല്ലാംകൂടി ചിക്കനില്‍ പുരട്ടി വെക്കുക.

Also Read; 3 മിനിറ്റിലുണ്ടാക്കാം കിടിലന്‍ ഏത്തപ്പഴം പുളിശ്ശേരി

ഇതില്‍ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ചശേഷം അരമണിക്കൂര്‍ ഫ്രീസറില്‍വെക്കുക. മസാല നന്നായി ചിക്കനില്‍ പിടിക്കാന്‍വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതിനുശേഷം ചട്ടിയില്‍ അഞ്ചു മിനിട്ടു വേവിച്ചെടുക്കുക. അതിനുശേഷം എണ്ണ ചൂടാക്കി, അതിലിട്ടു വറുത്തെടുക്കുക. ഇതിന്റെ മുകളില്‍ സവാള പൊരിച്ചിടാം. ഇപ്പോള്‍ സ്വാദിഷ്ഠമായ ചിക്കന്‍ഫ്രൈ തയ്യാറായിരിക്കുന്നു. ഇതിന്റെ മുകളില്‍ സവാള, വെള്ളരിക്ക, കാരറ്റ്, തക്കാളി എന്നിവ അരിഞ്ഞിടാം.ഒപ്പം പുതിനയിലയും ചേര്‍ക്കാം. കഴിക്കുന്നതിനുമുമ്പ് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നത് നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News