റെസ്റ്റോറന്റിലെ അതെ രുചിയിൽ വീട്ടിലും തയാറാക്കാം, സ്വാദിഷ്ടമായ ചില്ലി ചിക്കൻ

chilli chicken

നമ്മുടെയൊക്കെ ഏറ്റവും പ്രിയപ്പെട്ട ചൈനീസ് വിഭവമേതെന്ന് ചോദിച്ചാൽ കൂടുതലാളുകളും പറയുന്ന ഒരു വിഭവം ചില്ലി ചിക്കൻ എന്നാവും. ഏത് തരം ഭക്ഷണത്തിനൊപ്പവും നല്ല അടിപൊളി കോമ്പിനേഷനായി കഴിക്കാവുന്ന ഒരൈറ്റം കൂടിയാണിത്. ഫ്രൈഡ് റൈസ്, അപ്പം, ചപ്പാത്തി, പൊറോട്ട, ബ്രഡ് എന്നിങ്ങനെ എന്തിനൊപ്പവും കഴിക്കാമെന്നതിനാൽ തന്നെ ഇതിന് ആരാധകരും ഏറെയാണ്. വളരെ എളുപ്പത്തിൽ എങ്ങനെയാണ് ചില്ലി ചിക്കൻ തയ്യാറാക്കുന്നതെന്ന് നോക്കാം…

ആവശ്യമായ ചേരുവകൾ

1. ചിക്കൻ – 400 ഗ്രാം
2. കുരുമുളകു പൊടി – 1 ടീസ്പൂൺ
3. കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
4. ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
5. സോയ സോസ് – 2 ടേബിൾ സ്പൂൺ
6. കോൺ ഫ്ലോർ – 6 ടേബിൾ സ്പൂൺ
7. മുട്ട – 1 എണ്ണം
8. വെളുത്തുള്ളി അരിഞ്ഞത് – 1 ടീസ്പൂൺ
9. ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ
10. പച്ചമുളക് – 1 എണ്ണം
11. സവാള – 1 എണ്ണം
12. കാപ്സിക്കം – 1 എണ്ണം
13. സ്പ്രിങ് ഒനിയൻ അരിഞ്ഞത് – 1/2 കപ്പ്
14. ടൊമാറ്റോ സോസ് – 2 ടേബിൾ സ്പൂൺ
15. ചില്ലി സോസ് – 2 ടേബിൾ സ്പൂൺ
16. പഞ്ചസാര – 1 ടീസ്പൂൺ
17. സൺഫ്ലവർഓയിൽ
18. ഉപ്പ്

Also Read; പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നൊരുക്കാന്‍ ‘ആനന്ദ് ശ്രീബാല’ നാളെ മുതല്‍ പ്രദര്‍ശനത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് 400 ഗ്രാം ചിക്കൻ ഒരേ വലിപ്പത്തിൽ മുറിച്ചെടുക്കാം. ഇതിലേക്ക് കുറച്ച് ഉപ്പും ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടേബിൾസ്പൂൺ സോയ സോസ്, കാൽ കപ്പ് കോൺ ഫ്ലോർ, ഒരു മുട്ട എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം 20 മിനിറ്റ് അടച്ച് മാറ്റി വയ്ക്കുക.

ശേഷം ഒരു ഫ്രൈയിങ് പാൻ ഇടത്തരം തീയിൽ ചൂടാക്കി അതിലേക്ക് ചിക്കൻ വറുക്കാൻ ആവശ്യമായ സൺഫ്ലവർ ഓയിൽ ഒഴിച്ചു കൊടുക്കുക. ഓയിൽ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്ത് നല്ല ഗോൾഡൻ നിറമാവുന്നതു വരെ വറുത്തെടുക്കുക. ഗോൾഡൻ നിറമാവുമ്പോൾ ചിക്കൻ വറുത്ത് കോരി മാറ്റി വയ്ക്കുക.

Also Read; മെലീഹ -‌ ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ; ഷാർജയുടെ ചരിത്രമുറങ്ങുന്ന മെലീഹയെ വിവരിക്കുന്ന പുസ്തകം പുറത്തിറങ്ങി

ശേഷം ഒരു പാൻ കൂടിയ തീയിൽ ചൂടാക്കിയതിനു ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ച് കൊടുക്കുക. ഓയിൽ നന്നായി ചൂടായതിനു ശേഷം ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് കുറച്ച് സമയം ഇളക്കുക. ശേഷം ഒരു സവാള ക്യൂബ് ആകൃതിയിൽ അരിഞ്ഞതും ഒരു കാപ്സിക്കം ക്യൂബ് ആകൃതിയിൽ അരിഞ്ഞതും കുറച്ച് ഉപ്പും കൂടെ ചേർത്ത് ഒരു മിനിറ്റ് ഇളക്കിക്കൊടുക്കുക. അതിനു ശേഷം ഒരു ടേബിൾ സ്പൂൺ സോയ സോസും 2 ടേബിൾ സ്പൂൺ ടൊമാറ്റോ സോസും 2 ടേബിൾ സ്പൂൺ ചില്ലി സോസും കൂടെ ചേർത്ത് ഇളക്കുക.

ഇതിലേക്ക് 2 ടേബിൾ സ്പൂൺ കോൺ ഫ്ലോർ ഒരു കപ്പ് വെള്ളത്തിൽ കലക്കി യോജിപ്പിച്ചതിനു ശേഷം പാനിലേക്ക് ഒഴിച്ചു കൊടുത്ത് നന്നായി ഇളക്കുക. വെള്ളം ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ പഞ്ചസാരയും ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം വറുത്ത് കോരി മാറ്റി വച്ചിട്ടുള്ള ചിക്കൻ കഷ്ണങ്ങളും ചേർത്ത് നന്നായി ഇളക്കുക. അര കപ്പ് സ്പ്രിങ്ങ് ഒനിയനും കൂടെ ചേർത്ത് ഇളക്കി യോജിപ്പിച്ച് തീ ഓഫാക്കുക. സ്വാദിഷ്ടമായ ചില്ലി ചിക്കൻ വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News