നാവിൽ കപ്പലോടും… രുചിയൂറും കണ്ണിമാങ്ങാ അച്ചാർ തയ്യാറാക്കാം…

kannimanga pickle

കണ്ണിമാങ്ങാ പരുവത്തിലുള്ള മാങ്ങകൾ വരും നാളുകളിലേക്ക് കരുതലായി ഭരണയിൽ നിറച്ച് സൂക്ഷിക്കാറുണ്ട്. മാങ്ങ തുടങ്ങുന്ന സീസണിൽ മാത്രം തയ്യറാക്കി വക്കുന്ന ഒന്നാണ് കണ്ണിമാങ്ങാ അച്ചാർ. നല്ല രുചിയുള്ള കണ്ണിമാങ്ങാ അച്ചാറ് കൂട്ടി ചോറുണ്ണാൻ നമ്മുക്ക് എല്ലാവർക്കും വളരെ ഇഷ്ടമാണ്. വായില്‍ കപ്പലോടിക്കുന്ന നല്ല നാടൻ കണ്ണിമാങ്ങാ അച്ചാർ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം…

ആവശ്യമായ ചേരുവകൾ;

കണ്ണിമാങ്ങ – 1 കിലോ
കല്ലുപ്പ് – 150 ഗ്രാം
ഉലുവ – 1 1/2 ടീസ്പൂൺ
കടുക് – 1 1/2 ടേബിൾ സ്പൂൺ
മുളക്പൊടി – 5 ടേബിൾ സ്പൂൺ
കായപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
എള്ളെണ്ണ – 1/4 കപ്പ്

തയ്യാറാക്കുന്ന വിധം;

ആദ്യമായി ഒരു കിലോ മാങ്ങയെടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ട് തുടച്ച് അതിലെ വെള്ളമയം എല്ലാം നീക്കി എടുക്കണം. ഇതിൽ നാലോ അഞ്ചോ മാങ്ങ തണ്ടോടുകൂടെയാണ് എടുത്തിരിക്കുന്നത്. അച്ചാർ ഉണ്ടാക്കുമ്പോൾ തണ്ടോടുകൂടി എടുക്കുമ്പോൾ അതിലെ ചെന അല്ലെങ്കിൽ കറയാണ് അച്ചാറിന്റെ ടേസ്റ്റ് കൂട്ടുന്നത്. കണ്ണിമാങ്ങാ അച്ചാറിടുമ്പോൾ അര ഇഞ്ച് അല്ലെങ്കിൽ ഒരു ഇഞ്ചോളം നീളത്തിൽ അതിന്റെ തണ്ട് നിർത്തിക്കൊണ്ട് വേണം എടുക്കാൻ എങ്കിൽ മാത്രമെ അതിലെ ചൊണ അച്ചാറിൽ ഇറങ്ങി യഥാർത്ഥ ടേസ്റ്റ് കിട്ടുകയുള്ളൂ. മാങ്ങ ഇത്തരത്തിൽ തണ്ട് നിർത്തി മുറിച്ചെടുക്കാം.

Also Read; കേരളത്തിൽ മഞ്ഞൾ കൃഷി ലാഭകരമോ; നടീൽ സമയം അറിയാം

ശേഷം നന്നായി കഴുകി വൃത്തിയാക്കി തുടച്ച് ഉണക്കിയെടുത്ത ഒരു ഭരണിയിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കാം. ആദ്യം കുറച്ച് ഉപ്പ് ചേർത്ത ശേഷം അതിനു മുകളിലായി മാങ്ങ നിരത്തി വെക്കണം. ഇത്തരത്തിൽ ലയറുകൾ ആയി ഉപ്പും മാങ്ങയും ഭരണിയിൽ നിരത്തുക. കല്ലുപ്പാണ് അച്ചാറിടാൻ ഏറ്റവും അനുയോജ്യം. ഒരു കിലോ മാങ്ങയ്ക്ക് 150 ഗ്രാമോളം ഉപ്പാണ് ആവശ്യം. അച്ചാറിടാൻ ഉപയോഗിക്കുന്ന മാങ്ങയും ഭരണിയും ഒട്ടും വെള്ളമയം ഇല്ലാതിരുന്നാൽ മാത്രമേ അച്ചാർ കേടാവാതെ സൂക്ഷിക്കാൻ ആവുകയുള്ളൂ.ഇനി ഇതിലേക്ക് തിളപ്പിച്ചാറ്റിയ വെള്ളം മാങ്ങാ ശരിക്കും മുങ്ങുന്ന പരുവം വരെ ഒഴിക്കുക. ശഷം നന്നായി ഇളക്കി ഭരണി അടച്ച് 2- 3 ആഴച്ചയോ, അതിൽ കൂടുതലോ വക്കാം. ഇടക്ക് ഭരണി തുറക്കാതെ ഒന്ന് ചെറുതായി കുലുക്കി കൊടുക്കണം. ഇങ്ങനെ അല്ലാതെ മാങ്ങാ ഉപ്പു മാത്രം പുരട്ടി സൂക്ഷിച്ച ശേഷവും ചെയ്യാവുന്നതാണ്. ശേഷം മാങ്ങ ഉപ്പൊക്കെ പിടിച്ച് നല്ല പരുവം ആകുകയും ചെറുതായി ചുളുങ്ങാൻ തുടങ്ങുകയും ചെയ്യുന്ന പാകം ആയിട്ടുണ്ടാകും.

Also Read; ചായയ്‌ക്കൊപ്പം കറുമുറാ കഴിക്കാന്‍ പപ്പടബോളി!

ഇനി പാൻ അടുപ്പത്ത് വച്ച് നല്ലെണ്ണ ഒഴിച്ച് മുളക് പൊടി, കായപൊടി,ഉലുവാപൊടി ഇവ ഇട്ട് ഒന്ന് ചെറുതായി മൂപ്പിക്കുക. ചെറുതായി മൂത്താൽ മതിയാകും. ഈ കൂട്ട് മാങ്ങാ ഉപ്പിലിട്ടതിലൊട്ട് ഇട്ട് കടുക് ചതച്ചതും കൂടി ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക(വിനാഗിരി ചേർക്കുന്നുണ്ടെങ്കിൽ അതും ചേർക്കാം). ഒരു വൃത്തിയുള്ള വെള്ളതുണി നല്ലെണ്ണ ഒഴിച്ച് അച്ചാറിന്റെ മെലെ ഇട്ട് ഭരണി വായു കടക്കാതെ നന്നായി അടക്കുക. ഏറ്റവും കുറഞ്ഞത് 2 മാസമെങ്കിലും വച്ച ശേഷം മാത്രം ഭരണി തുറക്കാവു. എങ്കിൽ മാത്രമേ മാങ്ങ അലുത്ത് നല്ല പാകം ആവുള്ളു. കൂടുതൽ കാലം വച്ച ശേഷം തുറന്നാൽ കൂടുതൽ രുചികരമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News