വല്ലാതെ മടുപ്പ് തോന്നുമ്പോൾ ഏറ്റവും റിഫ്രഷിങ് ആക്കാനുള്ള പാനീയം ഏതാണെന്ന് ചോദിച്ചാൽ നിസംശയം പറയാം അത് ചായയാണെന്ന്. നല്ല മഴയുള്ളപ്പോൾ ചായ തരുന്ന ഫീൽ, ക്ഷിണിച്ച് വീട്ടിൽ എത്തുമ്പോൾ കിട്ടുന്ന ഒരു ഗ്ലാസ് ചായയുടെ സുഖം, യാത്രകൾ പോകുമ്പോൾ കുടിച്ചിട്ടുള്ള ചായയുടെ ഓർമ്മകൾ, ട്രെയിൻ യാത്രക്കിടയിൽ ഓടിയകലുന്ന കാഴ്ചകൾക്ക് ഇടയിൽ കുടിക്കുന്ന ചായയുടെ സുഖം… അങ്ങനെ ചായയെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ നമ്മളിലുണ്ടാകുന്ന സന്തോഷം വേറെ തന്നെയാണ്.
അങ്ങനെയെങ്കിൽ ഇന്ന് വളരെ റിഫ്രഷിങ് ആയിട്ടുള്ള ഒരു മസാല ചായ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ. നമ്മുടെ ക്ഷീണം അകറ്റാനും, നമ്മുടെ രോഗ പ്രതിരോധ ശേഷി കൂട്ടാനും മസാല ടീ സഹായിക്കും. മസാല ടീ തയാറാക്കാൻ ഉപയോഗിക്കുന്ന മസാല ശരിയായ ദഹനത്തിനു നല്ലതാണ്. മസാല ടീ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകൾ
വെള്ളം – ¾ കപ്പ്
പാൽ – 1 ¼ കപ്പ്
ഏലയ്ക്ക – 6-8 എണ്ണം
കറുവപ്പട്ട -1 ½ കഷണം -2 എണ്ണം
ഗ്രാമ്പൂ – 2 എണ്ണം
ഇഞ്ചി – 1 ½ കഷണം -2 എണ്ണം
ചായപ്പൊടി –2 ടീസ്പൂൺ
പഞ്ചസാര –2ടീസ്പൂൺ
Also Read; ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകൾ പിടിയിൽ
തയാറാക്കുന്ന വിധം
ഒരു സോസ്പാനിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കുക. വെള്ളം തിളച്ച് തുടങ്ങുമ്പോൾ മസാല കൂട്ട് നന്നായി ഒന്ന് ചതച്ചിടുക. മസാല കൂട്ട് തിളക്കാൻ തുടങ്ങിയാൽ ചായപ്പൊടിയും ചേർക്കുക. തിളച്ചതിനു ശേഷം, പാലും ചേർത്ത് തിളപ്പിച്ച് എടുക്കുക. ഇതിലേക്ക് പഞ്ചസാരയും ചേർത്ത് നന്നായി വീണ്ടും തിളപ്പിച്ച് എടുക്കുക. എന്നിട്ട് നന്നായി അരിച്ചെടുക്കുക. മസാല ചായ റെഡി…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here