ഉച്ചക്ക് ഊണിന് ഒഴിച്ചുകറിയായി എന്ത് വെക്കും? എളുപ്പത്തിൽ തയ്യാറാക്കാം സ്വാദിഷ്ടമായ മോരുകറി

morucurry recipe

ഉച്ചക്ക് നല്ല ചോറ് കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ മലയാളികൾ. ചോറിനൊപ്പം എന്തെങ്കിലുമൊരു ഒഴിച്ചുകറി ഇല്ലാതെ പറ്റില്ലെന്ന് തന്നെ പറയാം. ഒരേ പാത്രത്തിൽ വിളമ്പുന്ന വിഭവങ്ങളിൽ തന്നെ എരിവ്, പുളി, ചെറിയ മധുരം എന്നിങ്ങനെ ചേർത്തുകഴിക്കുന്നതും നമ്മുടെ ശീലമാണെന്ന് തന്നെ പറയാം. അങ്ങനെയെങ്കിൽ ഉച്ചക്ക് ഊണിനൊപ്പം ഒഴിച്ചുകഴിക്കാൻ സ്വാദിഷ്ടമായ ഒരു മോരുകറി തയ്യാറാക്കിയാലോ…

Also Read; ‘മുടി മുറിച്ചത് ബൊഗൈൻവില്ലക്ക് വേണ്ടി, സ്തുതി പാട്ടിനെ മലയാളികൾ സ്നേഹത്തോടെ സ്വീകരിച്ചു’: ബൊഗൈൻവില്ല സിനിമ അനുഭവങ്ങൾ പങ്കുവെച്ച് ജ്യോതിർമയി

ആവശ്യമായ ചേരുവകൾ

മോര് – 2 കപ്പ്
കുമ്പളങ്ങ / പപ്പായ / വെള്ളരിയ്ക്ക അരിഞ്ഞത് – 1 കപ്പ്
ചെറിയ ഉള്ളി – 4 എണ്ണം
തേങ്ങ ചിരണ്ടിയത് – ½ കപ്പ്
ജീരകം – ½ ടീസ്പൂണ്‍
വെളുത്തുള്ളി – 2 അല്ലി
കറിവേപ്പില – 1 ഇതള്
പച്ചമുളക് – 2 എണ്ണം
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
കടുക് – ½ ടീസ്പൂണ്‍
ഉലുവ – ¼ ടീസ്പൂണ്‍
വറ്റല്‍മുളക് – 2 എണ്ണം
എണ്ണ – 2 ടേബിള്‍സ്പൂണ്‍
വെള്ളം – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മോരുകറിക്കായി എടുത്തുവെച്ചിരിക്കുന്ന വെള്ളരിയ്ക്ക / പപ്പായ / കുമ്പളങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. തേങ്ങ ചിരണ്ടിയത്, വെളുത്തുള്ളി, ജീരകം എന്നിവ അരച്ചെടുക്കുക. വെള്ളരിയ്ക്ക / പപ്പായ / കുമ്പളങ്ങ, പച്ചമുളക്, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ 1 കപ്പ് വെള്ളം ചേര്‍ത്ത് മീഡിയം തീയില്‍ അടച്ച് വച്ച് വേവിക്കുക. ഇതിലേയ്ക്ക് തീ കുറച്ച ശേഷം അരച്ചുവെച്ചിരിക്കുന്ന ചേരുവ ചേര്‍ത്തിളക്കുക. പിന്നീട് മോര് ചേര്‍ത്ത് അൽപനേരം ഇളക്കി തീ അണയ്ക്കുക. ഇതിനിടയിൽ തിളക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.

Also Read; മെയിൻ ലൈൻ എടുക്കുന്നതിനുപകരം ലൂപ്പ് ലൈനിലേക്ക് മാറി, ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചു; കവരപ്പേട്ട അപകടത്തിൽ 4 പേർ ഗുരുതര നിലയിലെന്ന റിപ്പോർട്ട്

ഇനി പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുകും ഉലുവയും ഇട്ട് പൊട്ടുമ്പോള്‍ തീ കുറച്ചശേഷം വറ്റല്‍മുളക് ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ മുളകുപൊടി ചേര്‍ത്തിളക്കി കറിയിൽ യോജിപ്പിക്കുക. സ്വാദിഷ്ടമായ മോരുകറി തയ്യാർ. ഇനി നല്ല ചൂട് ചോറിനൊപ്പം വിളമ്പാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News