ബ്രേക്ക്ഫാസ്റ്റിനൊരുക്കാം തൊട്ടാല്‍ പൊടിഞ്ഞുപോകുന്ന സോഫ്റ്റ് പുട്ട്

പുട്ട് ഇഷ്ടമില്ലാത്ത മലയാളികള്‍ ഉണ്ടാകുമോ? രാവിലെ ചൂട് പറക്കുന്ന പുട്ടും കടലക്കറിയും ഉണ്ടെങ്കില്‍ പിന്നെ പറയുകയേ വെണ്ട. നല്ല സോഫ്റ്റായിട്ട് പുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

അരി പൊടി – 2 1/2 കപ്പ്

ഉപ്പ് – ആവശ്യത്തിന്

വെള്ളം – 1/2 കപ്പ്

തേങ്ങ ചിരകിയത് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ അരിപ്പൊടിയും ഉപ്പും ചേര്‍ത്തു നന്നായി ഇളക്കിയ ശേഷം കുറേശ്ശേ വെള്ളം ചേര്‍ത്തു നന്നായി നനച്ചെടുക്കുക.

ഇത് മിക്‌സിയുടെ ജാറിലേക്കു കുറേശ്ശെയായി ഇട്ട് പൊടിച്ചെടുക്കുക.

അടിച്ചെടുത്ത മിശ്രിതം ഒരു ബൗളിലേക്കു മാറ്റിയ ശേഷം ഇതിലേക്കു 3 ടേബിള്‍സ്പൂണ്‍ ചിരകിയ തേങ്ങ ചേര്‍ത്തു നന്നായി യോജിപ്പിക്കുക.

പുട്ട് കുടത്തില്‍ വെള്ളം വച്ചു ചൂടാക്കിയ ശേഷം പുട്ടുകുറ്റിയില്‍ ചില്ലിട്ട്, ആദ്യം കുറച്ചു തേങ്ങ ഇടുക ശേഷം തയാറാക്കി വച്ചിരിക്കുന്ന മാവ് ചേര്‍ക്കുക.

വീണ്ടും കുറച്ച് തേങ്ങയും മാവും നിറച്ച് കുറച്ച് തേങ്ങ കൂടി മുകളില്‍ വച്ച് അടച്ചു വേവിക്കാന്‍ വയ്ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News