മുടിയുടെ സൗന്ദര്യം ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ…

സൗന്ദര്യ സംരക്ഷണത്തിന് പ്രധാന്യം നല്‍കുന്നവരാണ് നാം എല്ലാവരും. മുഖ സൗന്ദര്യത്തെ പോലെ തന്നെ പ്രധാനപ്പെട്ടതാണ് മുടിയുടെ സൗന്ദര്യവും.വരണ്ട മുടി പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. ഇത് മുടി കൊഴിഞ്ഞുപോകുന്നതിനും മുടി പെട്ടെന്ന് നരയ്ക്കുന്നതിനുമെല്ലാം കാരണമാകാറുണ്ട്. ഇതിന് പരിഹാരമായി പലരും കണ്ടീഷണര്‍ പോലുള്ള കാര്യങ്ങളാണ് പരീക്ഷിയ്ക്കാറുള്ളത്. ഇതിലെ കെമിക്കലുകള്‍ മുടിയ്ക്ക് ഏറെ ദോഷങ്ങള്‍ വരുത്താറുണ്ട്. ഇതിന് വീട്ടില്‍ വെച്ചു തന്നെ പരിഹാരം കാണാവുന്നതാണ്.

ALSO READ;സജി മഞ്ഞക്കടമ്പിലിന്റെ രാജി; പിന്തുണയുമായി മന്ത്രി റോഷി അഗസ്റ്റിനും

തൈര് ഉപയോഗിച്ചുള്ള മാസ്‌ക് ഏറെ നല്ലതാണ്. തൈരിനൊപ്പം മുട്ടയും കൂടി ചേര്‍ക്കാം. മുട്ട ശിരോചര്‍മ്മത്തെ വൃത്തിയാക്കുകയും അധിക എണ്ണ നീക്കം ചെയ്യുകയും മുടിയെ ശക്തിപ്പെടുത്തുകയും താരന്‍ പ്രതിരോധിക്കുകയും ചെയ്യുന്നു. തൈര് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇത് മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കാന്‍ സഹായിക്കും. തൈരില്‍ മുട്ട ചേര്‍ത്തിളക്കി മുടിയില്‍ പുരട്ടാം.

ALSO READ; കോൺഗ്രസിൽ തമ്മിലടി; ശശി തരൂർ എം പിയുടെ പ്രചാരണ വാഹനം തടഞ്ഞു നിർത്തി പ്രതിഷേധം

കറ്റാര്‍വാഴ ഇതിനുള്ള മറ്റൊരു പരിഹാരമാണ്. ഇതില്‍ വൈറ്റമിന്‍ ഇ കൂടി ചേര്‍ക്കാം. കറ്റാര്‍ വാഴ ഇലയില്‍ നിന്ന് ജെല്‍ ചുരണ്ടിയെടുത്ത് ഇതിലേയ്ക്ക് വിറ്റാമിന്‍ ഇ ഓയില്‍ ക്യാപ്‌സ്യൂള്‍ പൊട്ടിച്ചൊഴിക്കുക.ഇത് തലയിലും മുടിയിലും മസാജ് ചെയ്ത് 1 മണിക്കൂര്‍ ശേഷം, സാധാരണപോലെ മുടി കഴുകുക, ഷാംപൂ ചെയ്യുക.

ALSO READ;ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തിൻ്റെ ഭാഗമാണ് പൗരത്വ നിയമ ഭേദഗതി: എം വി ഗോവിന്ദൻ മാസ്റ്റർ
മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് കഞ്ഞിവെള്ളം. പുളിപ്പിച്ച കഞ്ഞിവെള്ളം ദിവസവും മുടിയില്‍ പുരട്ടുന്നത് വരണ്ട മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കാന്‍ മികച്ചതാണ്. കഞ്ഞിവെള്ളം ഹെയര്‍ പായ്ക്കുകളിലും ഉപയോഗിയ്ക്കാം. ഉലുവായും കഞ്ഞിവെള്ളവും കലര്‍ത്തിയ മിശ്രിതവും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

ALSO READ;ബിജെപിക്ക് ഇലക്ടറൽ ബോണ്ട് നൽകിയവരിൽ രാഹുൽ ഗാന്ധിക്ക് നിക്ഷേപമുള്ള ‘ഡിവിസ് ലാബും’; കൈരളി ന്യൂസ് എക്സ്ക്ലൂസീവ്

വരണ്ട മുടിയ്ക്ക് മിനുസുവും തിളക്കവും നല്‍കാന്‍ മികച്ചചാണ് ചെമ്പരത്തി. ഇതിന്റെ പൂവും താളിയുമെല്ലാം ഉപയോഗിയ്ക്കാം. മുടിയ്ക്ക് പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന മരുന്നാണ് ഇത്. നല്ല ഷാംപൂ, കണ്ടീഷണര്‍ ഗുണം ഒരുപോലെ നല്‍കുന്ന ഒന്നാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News