വെള്ളയപ്പം എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും ലളിതവും രുചികരവുമായ ഒരു ഭക്ഷണമാണ്. പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഇത് കഴിക്കാവുന്നതാണ്. ഗ്രേവിയുള്ള കറികളാണ് വെള്ളയപ്പത്തിനൊപ്പം കൂടുതല്‍ അനുയോജ്യം.
ചേരുവകള്‍
വറുത്ത അരിപ്പൊടി – 4 കപ്പ്
ചെറുചൂടുവെള്ളം – 1 കപ്പ്
വെള്ളം – 2+1 കപ്പ്
യീസ്റ്റ് – ½ ടീസ്പൂണ്‍
പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍
തേങ്ങ ചിരണ്ടിയത് – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
Also Read; ഉറക്കം ശരിയാകുന്നില്ലേ? എങ്കിൽ ഈ ഭക്ഷണങ്ങൾ ശീലമാക്കി നോക്കൂ…
തയാറാക്കുന്ന വിധം
ഒരു കപ്പ് ചെറുചൂട് വെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും ചേര്‍ത്ത് 30 മിനിറ്റ് നേരം വയ്ക്കുക. (വെള്ളത്തിന്റെ ചൂട് കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക) 2 ടേബിള്‍സ്പൂണ്‍ അരിപ്പൊടി 2 കപ്പ് വെള്ളത്തില്‍ കലക്കി, തുടര്‍ച്ചയായി ഇളക്കി 4 മിനിറ്റ് തിളപ്പിച്ച ശേഷം തണുക്കാന്‍ വയ്ക്കുക.
തണുത്ത ശേഷം ഈ മിശ്രിതവും, ബാക്കിയുള്ള അരിപ്പൊടിയും, യീസ്റ്റ് ചേര്‍ത്ത വെള്ളവും, ചിരണ്ടിയ തേങ്ങയും, ഉപ്പും, ഒരു കപ്പ് വെള്ളവും യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക.
മാവ് 8 മണികൂര്‍ ചൂടുള്ള അന്തരീക്ഷത്തില്‍ പുളിയ്ക്കാന്‍ വയ്ക്കുക. ഒരു നോണ്‍-സ്റ്റിക്ക് പാന്‍ ചൂടാക്കി മാവൊഴിച്ച് പരത്തി (രണ്ട് ദോശയുടെ കനത്തില്‍) ഇരുവശവും മറിച്ചിട്ട് ചുട്ടെടുക്കുക.
Also Read; ചിക്കനും ബീഫും മാറിനിൽക്കും, രുചിയിലും ഹെൽത്തിലും ഒട്ടും പിന്നിലല്ല; തയ്യാറാക്കാം ഒരടിപൊളി കട്‌ലറ്റ്
കുറിപ്പ്
1) പാനില്‍ മാവ് ഒട്ടിപ്പിടിക്കുന്നുണ്ടെങ്കില്‍ അല്പം എണ്ണ പുരട്ടാവുന്നതാണ്.
2) ഓരോ പ്രാവശ്യവും അപ്പം ചുടുന്നതിനായി മാവ് എടുക്കുമ്പോള്‍ നന്നായി ഇളക്കി കോരുക.
3) മാവ് പുളിയ്ക്കുമ്പോള്‍ അളവ് കൂടുന്നതിനാല്‍ വയ്ക്കുക്കുന്ന പാത്രം മാവിന്റെ ഇരട്ടി അളവ് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരിക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here