നല്ല വിശപ്പുണ്ട്, പക്ഷെ പാചകം ചെയ്യാൻ വയ്യ..! എങ്കിൽ എളുപ്പത്തിൽ തയാറാക്കാൻ ഇതാ ഒരു മാംഗോ സാലഡ്

mango salad

വിശന്നിരിക്കുമ്പോൾ കഴിക്കാൻ എളുപ്പത്തിൽ ഒരു മാംഗോ സാലഡ് ഉണ്ടാക്കിയാലോ. ഡയറ്റ് എടുക്കുന്നവർക്കും അല്ലാത്തവർക്കും ഇത് നല്ലൊരു സാലഡ് കൂടിയാണ്. മാമ്പഴ സീസൺ ആയതു കൊണ്ട് തന്നെ ഈ സാലഡ് ഉണ്ടാക്കാൻ വലിയ പ്രയാസവുമുണ്ടാകില്ല. കസ്റ്റാർഡ് പൗഡർ ഇല്ലാതെ തന്നെ അതുപോലുള്ള ഒരു മാംഗോ സാലഡ് ഉണ്ടാക്കാം.

Also Read; ചപ്പാത്തി ഇഷ്ടമില്ലാത്തവര്‍ക്ക് ഒരു കിടിലന്‍ ഐറ്റം; രാത്രിയിലൊരുക്കാം സ്‌പെഷ്യല്‍ വിഭവം

ഇതിനായി മാമ്പഴം അരച്ചത്, കുറച്ച് പഴം അരിഞ്ഞത്, ചെറി അരിഞ്ഞത്, ഈത്തപ്പഴം അരിഞ്ഞത്, നട്സുകൾ അരിഞ്ഞത്, കുറച്ച് മാമ്പഴം ചെറുതായി അരിഞ്ഞത്, തണുത്ത പാൽ, പഞ്ചസാര അല്ലെങ്കിൽ തേൻ എന്നിവയും, എടുക്കാം.

Also Read; ഇതത്ര വലിയ പണിയൊന്നുമില്ല… എളുപ്പത്തിൽ തയ്യാറാക്കാം സ്വാദിഷ്ടമായ ഏലക്ക ചായ

ശേഷം ഒരു ബൗളിൽ മാമ്പഴം അരച്ചത്,അരിഞ്ഞ് വെച്ച പഴം, നട്സുകൾ, ചെറി, ഈത്തപ്പഴം, മാമ്പഴം എന്നിവ ഇട്ട് മിക്സ് ചെയ്യുക. ശേഷം തണുത്ത പാൽ ഒഴിക്കുക. ആവശ്യത്തിന് മധുരം ചേർക്കണം. പഞ്ചസാരയോ തേനോ ഇതിനായി ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News