ഊണിനൊപ്പം കറികളൊന്നുമില്ലേ? തയ്യാറാക്കാം ഫിഷ് ഇല്ലാതെ ഒരു വെജ് ‘ഫിഷ് ഫ്രൈ’…

ഊണിനെ കൂടുതൽ രുചികരമാക്കുന്ന വിഭവങ്ങളാണ് മീൻ കറിയും മീൻ വറുത്തതുമൊക്കെ. നോൺ വെജ് പ്രേമികൾക്ക് ഉച്ചക്ക് മീനോ, ഇറച്ചി വിഭവങ്ങളോ ഇല്ലാത്ത കാര്യം ചിന്തിക്കുന്നതുതന്നെ ബുദ്ധിമുട്ടായിരിക്കും. എന്നാൽ ഒരേസമയം തന്നെ ഇത്തരമാ ആളുകളെ ബുദ്ധിമുട്ടിക്കുന്ന മറ്റൊരു കാര്യം ചില സമയത്തെ അപ്രതീക്ഷിതമായ വിലക്കയറ്റമാണ്. എന്നാൽ ഇതാ നിങ്ങൾക്കൊരു സന്തോഷവാർത്ത… ഇനി തൊട്ട് മീനില്ലാതെയും മീൻ വറുത്തതുണ്ടാക്കാമെന്നേ. അതും നല്ല ഫ്രഷ് മീൻ വറുത്തതിന്റെ അതെ രുചിയിൽ. വെജിറ്റേറിയൻ പ്രേമികൾക്കും സന്തോഷം തരുന്ന ഒരു വിഭവമാണിത്… ഇതെങ്ങനെയെന്നല്ലേ, ഫിഷ് ഇല്ലാതെ എങ്ങനെ ഫിഷ് ഫ്രൈ തയ്യാറാക്കാമെന്ന് നോക്കാം…

Also Read; “വിഘടനവാദികളും പ്രതിക്രിയാവാദികളും” ഒരുപോലെ സ്നേഹിച്ച ശങ്കരാടി…! മലയാളത്തിന്റെ സ്വന്തം കമ്മ്യൂണിസ്റ്റിന് ജന്മശതാബ്ദി

ആവശ്യമായ ചേരുവകൾ;

പച്ച ഏത്തക്കായ – 2 എണ്ണം
ചുവന്നുള്ളി – 8 എണ്ണം
ഇഞ്ചി – 1 ചെറിയ കഷ്ണം
വെളുത്തുള്ളി –10 അല്ലി
പച്ചമുളക് –1
കുരുമുളക് പൊടിച്ചത് – കാൽ സ്പൂൺ
ഉലുവ – കാൽ ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കശ്മീരി മുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍
ഗരം മസാല – കാൽ ടേബിള്‍ സ്പൂണ്‍
മഞ്ഞപ്പൊടി – കാൽ ടേബിള്‍ സ്പൂണ്‍അരിപ്പൊടി–കാൽ ടേബിള്‍ സ്പൂണ്‍
കോൺഫ്ലോർ – കാൽ ടേബിള്‍ സ്പൂണ്‍
കടലമാവ് – കാൽ ടേബിള്‍ സ്പൂണ്‍
നാരങ്ങാ നീര് – അര ടേബിള്‍ സ്പൂണ്‍

Also Read; ‘ടണലിൽ നിന്ന് ലഭിക്കുന്നത് റെയിൽവേയുടെ മാലിന്യങ്ങൾ’; നഗരസഭ നിയമനടപടി സ്വീകരിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ

തയാറാക്കുന്ന വിധം;

പച്ച ഏത്തക്കായ നന്നായി കഴുകി തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കണം. മീൻ മുറിച്ചെടുക്കുന്നപോലെ സൈഡിൽ നിന്ന് വശം ചേർത്ത് മുറിച്ചെടുക്കാം. വലിയ മീൻ കഷ്ണങ്ങൾ വറുക്കാൻ പീസാക്കുന്നതുപോലെ വേണം ഏത്തക്കായ മുറിക്കാൻ. ആവശ്യമെങ്കിൽ അരിഞ്ഞെടുത്ത വാഴക്കാ കഷണങ്ങളുടെ നടുവിൽ കത്തികൊണ്ട് ചെറിയ ദ്വാരവും ഇടാം. ശേഷം വെള്ളം തിളപ്പിച്ച് അതിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് മുറിച്ചെടുത്ത ഈ വാഴക്കായ കഷ്ണങ്ങൾ വേവിച്ചെടുക്കാം. വേവ് അധികമാകാതെ ശ്രദ്ധിക്കണം. വെള്ളം അരിച്ച് കായ മാറ്റി വയ്ക്കാം.

ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ചെറിയ ‌ഉള്ളി, ഇഞ്ചി, വെളുത്തുള്ളി. പച്ചമുളക്, കുരുമുളക്, ഉലുവ, ഗരംമസാല, മുളക്പൊടി, മഞ്ഞപ്പൊടി, അരിപ്പൊടി, കോൺഫ്ലവർ, കടലമാവ്, നാരങ്ങാ നീര് എന്നിവയും ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം. വേവിച്ചെടുത്ത വാഴയ്ക്ക കഷ്ണങ്ങളിലേക്ക് മസാല പുരട്ടി 1 മണിക്കൂറോളം വയ്ക്കാം. പാനിൽ വെളി‌ച്ചെണ്ണ ചേർത്ത് ചൂടാകുമ്പോൾ മീൻ വറുക്കുന്നതുപോലെ മസാല പുരട്ടിയ വാഴയ്ക്ക പൊരിച്ചെടുക്കാം. മീനിന്റെ മസാല കൂട്ടായതിനാൽ രുചിയേറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News