ഭക്ഷണത്തിലും കുറച്ച് വെറൈറ്റി ഒക്കെ വേണ്ടേ..! തയ്യാറാക്കാം സ്വാദിഷ്ടവും ഹെൽത്തിയുമായ എഗ്ഗ് നൂഡിൽസ്

egg noodles

കുട്ടികളൊക്കെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് നൂഡിൽസ്. എന്നാൽ അത്രയങ്ങ് വിശ്വസിച്ച് കടയിൽ നിന്ന് ലഭിക്കുന്ന നൂഡിൽസ് കുട്ടികൾക്ക് കൊടുക്കാൻ കഴിയുമോ എന്നത് ചിന്തിപ്പിക്കുന്നതാണ്. ആരോഗ്യപ്രദമായ എഗ്ഗ് നൂഡിൽസ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം…

ആവശ്യ ചേരുവകൾ:

മുട്ട
മുളകുപൊടി
മഞ്ഞൾപ്പൊടി
കുരുമുളകുപൊടി
എണ്ണ
സവാള
വെളുത്തുള്ളി
തക്കാളി
പച്ചമുളക്
സോയസോസ്
തക്കാളി
കോൺഫ്ലോർ
ഉപ്പ്
മല്ലിയില

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തിലേക്ക് മൂന്ന് മുട്ട പൊട്ടിച്ച് ഒഴിക്കുക. അതിലേക്ക് അര ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, അൽപ്പം ഉപ്പ് എന്നീ ചേരുവകൾ ചേർത്തിളക്കുക. ശേഷം ഒരു പാൻ എടുത്ത് അടുപ്പിൽ വെച്ച് എണ്ണ പുരട്ടി മുട്ട കുറച്ചു വീതം ഒഴിച്ച് രണ്ട് തവണയായി വേവിച്ചെടുക്കണം. വേവിച്ച് വെച്ചിരിക്കുന്ന മുട്ട വീതി കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കണം.

ഇനി പാൻ അടുപ്പിൽവെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കണം. ഒരു സവാള ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ടേബിൾസ്പൂൺ, ഒന്നോ രണ്ടോ പച്ചമുളക് അരിഞ്ഞത്, എന്നിവ ഈ പാനിലേക്ക് ഇട്ട് വഴറ്റുക. ഒരു തക്കാളിയെടുത്ത്ചെറിയ കഷ്ണങ്ങളാക്കി അതുകൂടി ചേർത്ത് ഇളക്കാം.

ഇതിലേക്ക് അര ടേബിൾസ്പൂൺ സോയസോസ്, ഒരു ടേബിൾസ്പൂൺ തക്കാളി സോസ് എന്നിവ ചേർത്ത് യോജിപ്പിക്കുക. ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന മുട്ട ചേർത്തിളക്കി വേവിച്ച് അൽപ്പം മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം. സ്വാദിഷ്ടവും ഹെൽത്തിയുമായ എഗ്ഗ് നൂഡിൽസ് തയ്യാർ. ഇനി ചൂടോടെ വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News