നിങ്ങളെ പ്രമേഹം അലട്ടുന്നുണ്ടോ..? എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കു…

മലയാലികളില്‍ ഇന്ന് പ്രായഭേദമന്യേ കണ്ടുവരുന്ന പ്രധാനപ്പെട്ട രോഗമാണ് നാം ഷുഗര്‍ എന്നു പറയുന്ന പ്രമേഹം. വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ ശരീരത്തിന്റെ എല്ലാ അവയവങ്ങളേയും ബാധിച്ച് ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ഭക്ഷണ ക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ഒരു പരിധി വരെ പ്രമേഹം നിയന്ത്രിക്കാവുന്നതാണ്. ഇതിന് സഹായിക്കുന്ന ഒരു പ്രധാന ഭക്ഷണമാണ് മലയാളികളുടെ ഇഷ്ടവിഭവമായ പുട്ട്.

ALSO READ കോന്നി മെഡിക്കല്‍ കോളേജില്‍ പുതിയ പീഡിയാട്രിക് ഐസിയുവും ഹോസ്റ്റലും

പുട്ടിന്റെ കൂടെ കടലയും പഴവും പപ്പടവും നോണ്‍വെജ് കറികളും കഴിയ്ക്കുന്നവര്‍ നമ്മുക്കിടയില്‍ ധാരാളമുണ്ട്. ആവിയില്‍ വേവിച്ചെടുക്കുന്ന ഭക്ഷണമായതിനാല്‍ തന്നെ ഇത് ആരോഗ്യകരമാണ്. പ്രമേഹ രോഗികള്‍ക്ക് അരിപ്പുട്ടിനേക്കാള്‍ റാഗിയും ചോളപ്പൊടിയുമെല്ലാം ചേര്‍ത്ത പുട്ട് കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇവ രണ്ടും കലര്‍ത്തിയോ അല്ലെങ്കില്‍ അരിപ്പൊടി ചേര്‍ത്തോ ഉപയോഗിയ്ക്കാം.

ALSO READബുക്കിന്റെ അവസാന പേജ് മാത്രം വായിക്കുന്നവരാണോ നിങ്ങള്‍ ? വായന വളര്‍ത്താന്‍ ഇതാ ചില ടിപ്‌സുകള്‍

പച്ചക്കറികള്‍ കൂടി ചേര്‍ത്ത് തയ്യാറാക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കും തേങ്ങക്ക് പകരം ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചിരകിച്ചേര്‍ക്കാവുന്നതാണ്. പച്ചക്കറികള്‍ ചേര്‍ക്കുന്നത് നാരുകളാലും ഒപ്പം പോഷകങ്ങളാലും സമ്പുഷ്ടമായ പുട്ടുണ്ടാക്കാന്‍ നല്ലതാണ്. പച്ചക്കറികള്‍ ചേര്‍ക്കുന്നതുകൊണ്ട് പെട്ടെന്ന് വയര്‍ നിറയാനും വിശപ്പു കുറയാനും ആരോഗ്യകരമായ പോഷകങ്ങള്‍ ലഭിയ്ക്കാനും ഇത് സഹായിക്കുന്നു.മുളപ്പിച്ച ധാന്യവര്‍ഗങ്ങള്‍ കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. മുളപ്പിച്ച കടല, ചെറുപയര്‍ എന്നിവ കറിയുണ്ടാക്കി ഉപയോഗിയ്ക്കുന്നത് നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News