ശരീരഭാരം കുറയ്ക്കണോ? എങ്കില്‍ പാസ്ത തന്നെ ബെസ്റ്റ് ഓപ്ഷന്‍!

Pasta

പല ഇഷ്ട ഭക്ഷണങ്ങളും ഒഴിവാക്കണമെന്നത് ശരീര ഭാരം കുറയ്ക്കാന്‍ തയ്യാറെടുക്കന്നവരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടര്‍ന്നാല്‍ മാത്രമേ ശരീര ഭാരം കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ. കലോറി കുറഞ്ഞ ഭക്ഷണം വേണം കൂടുതല്‍ കഴിക്കാന്‍. എന്നാല്‍ ഡയറ്റിങ് വേളയില്‍ ഏതൊക്കെ ഭക്ഷണം കഴിക്കാം ഏതൊക്കെ ഒഴിവാക്കാം എന്നത് സംബന്ധിച്ച പലര്‍ക്കും നിരവധി സംശയങ്ങള്‍ ഉണ്ട്. എന്നാല്‍ ശരീര ഭാരം കുറയ്ക്കുന്ന വേളയിലാണ് ഇപ്പോള്‍ നിങ്ങളെങ്കില്‍ തീര്‍ച്ചയായും കഴിച്ചിരിക്കേണ്ട ഭക്ഷണമാണ് പാസ്ത. പാസ്ത! ഇതെങ്ങനെ ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കും? എന്നാണ് ഇപ്പോള്‍ നിങ്ങളുടെ സംശയം അല്ലേ! എന്നാല്‍ കേട്ടോളൂ… ഈ ആഹാരം അത്ര നിസാരക്കാരനല്ല. നമുക്ക് അറിയാത്ത നിരവധി ഗുണങ്ങള്‍ ഇതിലുണ്ട്.

Also Read; തിരക്കഥയുടെ ഭാഗമായി വില്ലന്മാര്‍ ഉണ്ടാകാം, പക്ഷേ സിനിമ വ്യവസായ രംഗത്ത് വില്ലന്മാര്‍ ഉണ്ടാകാന്‍ പാടില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

മത്തങ്ങ, പനീര്‍, തേങ്ങ, പനീര്‍ അടക്കമുള്ള ചേരുവകകള്‍കൊണ്ടാണ് പാസ്ത ഉണ്ടാക്കുന്നത്. ഫൈബറടങ്ങിയ പച്ചക്കറികളും ഇതില്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ ഏറെ ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകളുടെ ഉറവിടമാണ് മത്തങ്ങ. ആന്റി ഓക്‌സിഡന്റ് ബി ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതില്‍ അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിന്‍ അര്‍ബുദം, ഹൃദ്രോഗം എന്നിവയുടെ അപകടാവസ്ഥകളില്‍ നിന്നും നമ്മെ
സംരക്ഷിക്കും. അതിനാല്‍ ഡയറ്റിങ് വേളയില്‍ നിങ്ങള്‍ തീര്‍ച്ചയായും കഴിച്ചിരിക്കേണ്ട ഭക്ഷണമാണിത്.

Also Read; ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചില്‍ നിന്ന് 26 കിലോ സ്വര്‍ണം തട്ടിയ കേസ്; വ്യാജ സ്വര്‍ണം പൊലീസ് കസ്റ്റഡിയിലെടുത്തു

ഇനി പാസ്ത എങ്ങനെ പാകം ചെയ്യാമെന്ന് നോക്കാം. ഇതിനായി ആദ്യം ഒരു പാനില്‍ അല്‍പ്പം വെള്ളമെടുത്ത ശേഷം
മത്തങ്ങ, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് പത്ത് മുതല്‍ പതിനഞ്ച് മിനുട്ട് വരെ വേവിക്കുക. ഇനി ഇതിലേക്ക് അല്‍പ്പം തേങ്ങാപ്പാല്‍, പനീര്‍, ചില്ലി ഫ്‌ളെയ്ക്‌സ്, കുരുമുളക്, ഒറിഗാനോ എന്നിവ ചേര്‍ക്കുക. ഒരു പേസ്റ്റ് രൂപത്തിലാവുന്ന വരെ ഇത് ഇളക്കിക്കൊണ്ടിരിക്കണം. ഇതേസമയം മറ്റൊരു പാനില്‍ സവാള, കാപ്‌സിക്കം, ബെല്‍ പെപ്പര്‍, കൂണ്‍ എന്നിവ ചേര്‍ത്ത് ഇളക്കുക. ഇനി ഇതിലേക്ക് പെരി പെരി മസാല കൂടി ചേര്‍ക്കുക. ശേഷം അടുത്ത പാനിലുള്ള മത്തങ്ങ- പനീര്‍ പേസ്റ്റ് ഇതിലേക്ക് മിക്‌സ് ചെയ്യുക. ഇതോടെ നല്ല കിടിലന്‍ പാസ്ത തയ്യാര്‍!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News