ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏവർക്കും താല്പര്യമുള്ളതും ഇഷ്ടമുള്ളതുമായ കാര്യമാണ്. പലരും അതിനു സഹായിക്കുന്ന ചില ഓയിലുകൾ നമുക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാം.ഒരു കിടിലം ഓയിൽ ഇതിനായി നമുക്ക് തയ്യാറാക്കാം .ഓറഞ്ച് സൗന്ദര്യസംരക്ഷണത്തിനു മുന്നിലാണെന്ന് ഏവർക്കുമറിയാലോ. വൈറ്റമിന്‍ സിയാൽ സമ്പുഷ്ടമായ ഓറഞ്ച് ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്നു.
Also Read; അരിപ്പൊടിയും നാരങ്ങയുമുണ്ടോ വീട്ടിൽ? കാലിലെ വിള്ളലിന് ഉടനടി പരിഹാരം
ഓറഞ്ചിന്റെ തൊലി ഉണക്കിയത് ആവശ്യമാണ്.ഇതില്‍ ക്യാരറ്റും ബീറ്റ്‌റൂട്ടും വെളിച്ചെണ്ണയും കൂടി ചേര്‍ക്കും. ക്യാരറ്റും ബീറ്റ്‌റൂട്ടും സൗന്ദര്യസംരക്ഷണത്തിന് മികച്ചതാണ്. ക്യാരറ്റില്‍ ധാരാളം വിറ്റാമിന്‍ എ, സി, ബീറ്റാ-കരോട്ടിന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിറംവെയ്ക്കാൻ നല്ലതാണ് . നിരവധി ഗുണങ്ങൾ ഉള്ള ബീറ്റ്റൂട്ട് മുഖത്തെ ചുളിവുകൾ മാറാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും സഹായിക്കും.
തയ്യാറാക്കുന്നതിനായി തലേ ദിവസം ഓറഞ്ച് പീല്‍ കുതിരാനുള്ള കുറച്ചു വെള്ളത്തിൽ ഒഴിച്ചിടുക. ഓറഞ്ച് പീല്‍ വെള്ളം വലിച്ചെടുക്കാനുള്ളത്ര ഒഴിച്ചാല്‍ മതി. ക്യാരറ്റും ബീറ്റ്‌റൂട്ടും ഗ്രേറ്റ് ചെയ്ത് അരച്ചെടുത്ത് ഇത് വെളിച്ചെണ്ണയില്‍ ഇട്ടു വയ്ക്കുക. പിറ്റേന്ന് ഓറഞ്ച് പീല്‍ അരച്ചെടുക്കുക.
Also Read; കരുവാളിപ്പ് മാറി ഇനി മുഖം വെട്ടിത്തിളങ്ങളും, ഇങ്ങനെ ട്രൈ ചെയ്ത് നോക്കൂ
ബീറ്റ്‌റൂട്ടും ക്യാരറ്റും ഇട്ടുവച്ച വെളിച്ചെണ്ണയില്‍ ഓറഞ്ച് പീല്‍ അരച്ചത് കൂടി ചേര്‍ത്തിളക്കി കുറഞ്ഞ തീയില്‍ തിളപ്പിക്കാം. ചേരുവകൾ നന്നായി വെളിച്ചെണ്ണയിൽ പിടിക്കുന്നത് വരെ തിളപ്പിയ്ക്കാം. തണുക്കുമ്പോൾ തുണിയില്‍ കെട്ടി പിഴിഞ്ഞെടുക്കുന്നതാണ് നല്ലത്. ഈ ഓയില്‍ മുഖത്തും ദേഹത്തുമെല്ലാം പുരട്ടി മസാജ് ചെയ്യാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here