ഇനി ഓറഞ്ച് തൊലി വലിച്ചെറിയണ്ടാ… നല്ല കിടിലൻ അച്ചാർ ഉണ്ടാക്കാം

ഇനിമുതല്‍ ഓറഞ്ച് കഴിച്ചു കഴിഞ്ഞ് തൊലി വലിച്ചെറിയണ്ട, ഈ തൊലി ഉപയോഗിച്ച് നല്ല രുചികരമായ ഒരു അച്ചാര്‍ ഉണ്ടാക്കാൻ കഴിയുമെങ്കിലോ? നല്ല പഴുത്ത തൊലിയുള്ള ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തയ്യാറാക്കാൻ കഴിയുന്ന രുചികരമായ ഒരു അച്ചാര്‍ തയ്യാറാക്കിയാലോ.

ചേരുവകൾ

പഴുത്ത ഓറഞ്ച് തൊലി – 1 ഓറഞ്ചിന്റെ
വെള്ളുത്തുള്ളി – 4 അല്ലി
ഇഞ്ചി അരിഞ്ഞത് -1/4 ടീസ്പൂണ്‍
പച്ചമുളക് -2
മുളക്പൊടി -1.5 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -3 നുള്ള്
ഉലുവ പൊടി – 3 നുള്ള്
കായപൊടി -3 നുള്ള്
വിനാഗിരി -3 ടീസ്പൂണ്‍
നല്ലെണ്ണ ,ഉപ്പു,കടുക് -പാകത്തിന്
കറിവേപ്പില -1 തണ്ട്

തയ്യാറാക്കേണ്ട വിധം

ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞ് കുറച്ചു വെള്ളം ചേര്‍ത്ത് തിളപ്പിച്ച് ശേഷം തൊലിയിലെ വെള്ളം നല്ലപോലെ ഊറ്റി എടുക്കുക. പാനില്‍ എണ്ണ ചൂടാക്കി കടുക്,കറിവേപ്പില ഇവ ചേർത്ത് മൂപ്പിച്ച്,ചെറുതായി അരിഞ്ഞ വെള്ളുത്തുള്ളി ,ഇഞ്ചി ,പച്ചമുളക് ഇവ ചേര്‍ത്ത് ‍നല്ലപ്പോലെ വഴട്ടിയെടുക്കുക. ശേഷം തിളപ്പിച്ച വെള്ളം ഊറ്റി വച്ചിരിക്കുന്ന ഓറഞ്ച് തൊലി ചേര്‍ത്ത് ഇളക്കുക. തൊലി എണ്ണയില്‍ കിടന്നു നന്നായി പാകമായി വരുന്നത് വരെ നല്ലപോലെ ചേരുവകൾ യോചിപ്പിച്ച് വഴട്ടണം. തൊലി നന്നായി വരണ്ടു വരുമ്പോള്‍ പാകത്തിന് ഉപ്പു ,മഞ്ഞള്‍പൊടി ,മുളക്പൊടി,ഉലുവപോടി ,കായപൊടി ഇവ ചേർത്തിളക്കി പച്ചമണം മാറികഴിയുമ്പോള്‍ വിനാഗിരി കൂടെ ചേര്‍ത്ത് ഇളക്കി സ്റ്റൗ ഓഫ് ചെയ്യാം.ഉണ്ടാക്കിയ ഉടന്‍ തന്നെ ഉപയോഗിക്കാന്‍ പറ്റുന്ന അച്ചാര്‍ കൂടിയായത് കൊണ്ട് ഉപയോഗശേഷം ചൂടാറിയ വായു കടക്കാതെ കുപ്പിയിലാക്കി ഈ അച്ചാർ സൂക്ഷിക്കാവുന്നതാണ്.ചോറിനൊപ്പം മാത്രമല്ല ചപ്പാത്തിക്കും പൊറോട്ടയ്ക്കുമൊപ്പവും ഓറഞ്ച് തൊലി അച്ചാര്‍ കഴിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News