പഴവും മുട്ടയും ഓട്‌സുമുണ്ടോ? കുട്ടികള്‍ക്കിഷ്ടമുള്ളൊരു വിഭവം ഉണ്ടാക്കാം!

പഴം, മുട്ട, ഓട്‌സ് എന്നിവ ഇപ്പോള്‍ എല്ലാ വീടുകളിലും പെട്ടെന്ന് നോക്കിയാല്‍ കാണുന്ന ഭക്ഷണ സാധനങ്ങളാണ്. പഴം ഒന്നു കറുത്തുപോയാല്‍ പിന്നെ അത് ഒഴിവാക്കുന്ന ശീലം മാറ്റിയാല്‍ നല്ലൊരു ഐറ്റം കുഞ്ഞുങ്ങള്‍ക്കായി ഉണ്ടാക്കി നല്‍കാം. അതിന്റെ പേരാണ് പഴം പാന്‍ കേക്ക്. സ്‌കൂള്‍ തുറന്നതോടെ വിശന്ന് വൈകിട്ട് വീട്ടിലെത്തുന്ന കുട്ടികള്‍ക്ക് ചായക്കൊപ്പം ഈ പാന്‍ കേക്കും നല്‍കാം.

ALSO READ:  രാഷ്ട്രീയ നാടകങ്ങളുടെ ആവേശം ചോരാതെ മഹാരാഷ്ട്ര

ആദ്യം അര കപ്പ് ഓട്‌സ് എടുക്കുക, ഇത് ചെറിയ തീയില്‍ വറുത്തെടുക്കണം. നല്ല പഴുത്ത പഴം ആറെണ്ണം എടുക്കാം. ഇത് അരിഞ്ഞ് മിക്‌സിയുടെ വലിയ ജാറിലായി എടുക്കുക അതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിച്ച ശേഷം ഇവ അടിച്ചെടുക്കാം. ആദ്യം വറുത്തെടുത്ത ഓട്‌സ് അര ടീസ്പൂണ്‍ ഏലക്കാപ്പൊടിയും കറുവപ്പട്ടപ്പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ കൊക്കോ പൗഡറും ഇതിലേക്ക് ചേര്‍ക്കാം.

ALSO READ:  കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ആശ്വാസധനം പ്രഖ്യാപിച്ച് എംഎ യൂസഫലി

ഇവ ഒന്നുകൂടി മിക്‌സിയില്‍ അടിച്ചെടുക്കാം. ശേഷം ദേശകല്ലില്‍ വെണ്ണ തേച്ച് ഈ മിസൃതം തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുത്ത് ചൂടോടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News