കട്‌ലറ്റ് ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ചിക്കന്‍, ബീഫ്, ഫിഷ്, വെജിറ്റബിള്‍ കട്‌ലറ്റുകള്‍ നമ്മള്‍ ധാരാളം കഴിച്ചിട്ടുണ്ടാകും. എന്നാല്‍ ഇന്ന് നമുക്ക് ഇടിച്ചക്ക കൊണ്ടൊരു കട്‌ലറ്റ് തയ്യാറാക്കിാലോ ?
ചേരുവകള്‍
ഇടിച്ചക്ക – രണ്ടര കപ്പ്
ഉരുളക്കിഴങ്ങ് – 2 എണ്ണം
സവാള – 1
പച്ചമുളക് – 3 എണ്ണം
ഇഞ്ചി – 1 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/ 4 ടീസ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
ഗരം മസാല – 1/ 2 ടീസ്പൂണ്‍
മുട്ട- 2 എണ്ണം
ബ്രഡ് പൊടിച്ചത്
കറി വേപ്പില
ഉപ്പ്
വെളിച്ചെണ്ണ
Also Read; ഞായറാഴ്ച ആയിട്ട് ഉച്ചക്കെന്താ സ്പെഷ്യൽ? ഒരടിപൊളി പ്രോൺസ് ബിരിയാണി ആയാലോ…
തയ്യാറാക്കുന്ന വിധം;
ഇടിച്ചക്ക ചെറുതാക്കി മുറിച്ച് പ്രഷര്‍ കുക്കറിലിട്ട് ഉപ്പും മഞ്ഞള്‍പ്പൊടിയും വെള്ളവും ചേര്‍ത്ത് രണ്ടു വിസില്‍ വരുന്നതുവരെ വേവിക്കുക. വിസില്‍ വന്ന ശേഷം പ്രഷര്‍ മുഴുവന്‍ കളഞ്ഞ് വേവിച്ച ചക്ക ഒന്ന് ചതച്ച് എടുക്കുക.രണ്ട് ഉരുളക്കിഴങ്ങും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് പുഴുങ്ങി എടുത്ത് തൊലികളഞ്ഞ് ഒന്ന് ഉടച്ചെടുത്ത് വയ്ക്കുക.
ഒരു ഫ്രൈയിങ് പാന്‍ ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, കറി വേപ്പില എന്നിവയും കുറച്ച് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. സവാള വഴന്നതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുരുമുളക് പൊടി ,ഗരം മസാല എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ചതച്ച ചക്ക ചേര്‍ത്ത് യോജിപ്പിക്കുക.
മസാലയും ചക്കയും നന്നായി യോജിച്ച് കഴിഞ്ഞാല്‍ ഉരുളക്കിഴങ്ങു പൊടിച്ചത് ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഉപ്പും മുളകും ആവശ്യത്തിന് ചേര്‍ത്ത് കൊടുക്കാം. എല്ലാം നന്നായി യോജിപ്പിച്ച് സ്റ്റൗ ഓഫ് ചെയ്ത് കട്‌ലറ്റ് മിക്‌സ് തണുക്കാന്‍ വയ്ക്കാം. തണുത്ത ശേഷം മിക്‌സ് എടുത്ത് കട്‌ലറ്റ് ഷേപ്പ് ചെയ്യാം.
Also Read; അച്ചാറുകളിലെ പൂപ്പലിന് ഗുഡ്‌ബൈ പറയാം… ഇതാ ചില പൊടിക്കൈകള്‍
ഇനി ഒരു ബൗളില്‍ മുട്ടയും കുറച്ച് ഉപ്പും ചേര്‍ത്ത് ബീറ്റ് ചെയ്ത് എടുക്കാം. ഷേപ്പ് ചെയ്ത കട്‌ലറ്റ് മുട്ട മിക്‌സില്‍ മുക്കിയ ശേഷം ബ്രഡ് പൊടിയില്‍ ഉരുട്ടി എടുക്കുക. ഒരു ഫ്രൈയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ കട്‌ലറ്റ് ഓരോന്നും ഇട്ട് കൊടുക്കുക. ഒരു വശം ഫ്രൈ ആയാല്‍ കട്‌ലറ്റ് തിരിച്ചിട്ടു കൊടുക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here