ഇത് ഇത്ര എളുപ്പമായിരുന്നോ? തയ്യാറാക്കാം ബ്രേക്ക്ഫാസ്റ്റിന് തമിഴ്‌നാടൻ സ്റ്റൈലിൽ ഒരു ഊത്തപ്പം…

uthappam recipe

ബ്രേക്ക്ഫാസ്റ്റിന് സ്ഥിരം മെനുവില്‍ നിന്ന് മോചനം കൊടുത്ത് വ്യത്യസ്ത വിഭവം പരീക്ഷിച്ചാലോ? തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു ഭക്ഷണവിഭവമാണ് ഊത്തപ്പം. ദോശയുടെ പോലെ തന്നെ ഉള്ളതും, എന്നാൽ വ്യത്യസ്ത രുചിയിലുള്ളതുമായ ഒരു വിഭവമാണ് ഇത്.

ചേരുവകൾ;

പച്ചരി – 2 കപ്പ്
ഉഴുന്ന് – 1 കപ്പ്
ഉലുവ – 1 ടീസ്പൂൺ
പച്ചമുളക് ചെറുതായി അരിഞ്ഞത് – 3
കാരറ്റ് ചീകിയത് – 1 ഇടത്തരം
സവാള പൊടിയായി അരിഞ്ഞത് – 1
മല്ലിയില അരിഞ്ഞത് – 1 പിടി
അരിഞ്ഞ തക്കാളി -1/2 കപ്പ്
ഉപ്പ്- പാകത്തിന്

Also Read; രാത്രിയില്‍ സുഖമായി ഉറങ്ങണോ ? കിടക്കുന്നതിന് മുന്‍പ് വെള്ളം ഇങ്ങനെ കുടിച്ചുനോക്കൂ

തയ്യാറാക്കുന്ന വിധം;

നന്നായി കഴുകിയ അരി, ഉലുവ, ഉഴുന്ന് എന്നിവ ആവശ്യത്തിന് വെള്ളത്തിൽ 5 മണിക്കൂർ കുതിർക്കുക. 5 മണിക്കൂറിന് ശേഷം കുറച്ച് വെള്ളം ചേർത്ത് മിനുസമാർന്ന ഘടനയിലേക്ക് അവ അരച്ചെടുക്കുക. ഒരു സമയം കൂടുതൽ വെള്ളം ചേർക്കരുത്. പല ബാച്ചുകളായി വേണം ഇത് അരച്ചെടുക്കാൻ. ഇത് പാത്രത്തിലേക്ക് മാറ്റി, ഉപ്പ് ചേർത്ത് നന്നായി ഇളക്കുക.

മാവ് പുളിച്ചുവരാൻ വേണ്ടി രാത്രി മുഴുവൻ വെയ്ക്കുക. വേനൽക്കാലത്ത് കുറഞ്ഞത് 8 മണിക്കൂർ ആവശ്യമാണ്, കാലാവസ്ഥ അനുസരിച്ച് ഇതിൽ മാറ്റം വരുത്താം. പിറ്റേന്ന് രാവിലെ അരച്ചുവെച്ചിരിക്കുന്ന മാവ് എടുത്ത് നന്നായി ഇളക്കുക.

Also Read; ഇന്ന് രാത്രി ഗോതമ്പ് ചപ്പാത്തിക്ക് പകരം ഒരു വെറൈറ്റി ആയാലോ ?

ഇനി എടുത്തുവെച്ചിരിക്കുന്ന പച്ചക്കറികൾ എല്ലാം മിക്സ് ചെയ്യുക. ദോശ ഉണ്ടാക്കാൻ ഒരു തവ ചൂടാക്കുക. പാൻ ചൂടാക്കി ചൂടായ ശേഷം മീഡിയം ഫ്ലെയ്മിൽ വെക്കുക. ചൂടായ തവയിലേക്ക് ദോശമാവ് ഒഴിച്ച് അൽപം കനത്തിൽ പരത്തുക. ഇതിനു മുകളിലേക്ക് പച്ചക്കറികൾ മിക്സ്‌ ചെയ്തു വെച്ചത് അൽപ്പം വിതറുക. അരികിലൂടെ അൽപം എണ്ണ ചേർത്ത് ദോശ മൂടി വേവിച്ച ശേഷം, ദോശ മറിച്ചിട്ട് മൊരിയിച്ചെടുക്കാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News