ടേസ്റ്റിയുമാണ് ഹെൽത്തിയുമാണ്, വെറും 15 മിനുട്ട് മതി; തയ്യാറാക്കാം യമ്മി ഓട്സ് ഉപ്പുമാവ്

oats upma

നമ്മൾ കഴിക്കുന്ന ആഹാരം എപ്പോഴും ടേസ്റ്റിയും ഹെൽത്തിയുമായിരിക്കണം. പ്രത്യേകിച്ച് ബ്രേക്ക്ഫാസ്റ്റ്. നമ്മൾ കഴിക്കുന്ന ബ്രേക്ക്ഫാസ്റ്റ് ആണ് നമ്മുടെ ഒരു ദിവസത്തെ പ്രവർത്തികളെ നിയന്ത്രിക്കുന്നത് പോലും. മാത്രവുമല്ല ബ്രേക്ക്ഫാസ്റ്റിനെ ബ്രെയിൻ ഫുഡ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഹൈ ഫൈബർ കണ്ടന്റ് അടങ്ങിയിരിക്കുന്ന ഓട്സ് നമ്മുക്ക് ദിനവും പ്രഭാതഭക്ഷണ ശീലത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. ബ്രേക്ക്ഫാസ്റ്റിനായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഓട്സ് ഉപ്പുമാവ് റെസിപ്പി നോക്കാം…

ആവശ്യമായ ചേരുവകൾ;

റോൾഡ്‌ ഓട്സ്
ഓയിൽ
കടുക്
ജീരകം
ഉഴുന്ന്
നിലക്കടല (ഓപ്ഷണൽ)
വറ്റൽ മുളക്
ഇഞ്ചി
കറിവേപ്പില
സവാള
പച്ചമുളക്
കാരറ്റ്
ബീൻസ് (ഓപ്ഷണൽ)
ഗ്രീൻ പീസ് (ഓപ്ഷണൽ)
വെള്ളം
മഞ്ഞൾപ്പൊടി
ഉപ്പ്

തയ്യാറാക്കുന്ന വിധം;

ചുവടു കട്ടിയുള്ള ഒരു പാൻ എടുത്ത് അതിലേക്ക് ഒരു കപ്പ് റോൾഡ്‌ ഓട്സ് ചേർത്ത് വറുത്തെടുക്കുക. 2 മുതൽ 3 വരെ മിനുട്ട് ചൂടാക്കി, ഇളക്കി വറുത്തെടുത്തൽ മതിയാകും, അത് മാറ്റിവെക്കുക.

ഇനി അതേ പാനിലേക്ക് അര ടീസ്പൂൺ ഓയിൽ ചേർക്കുക. ഓയിൽ ചൂടായി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ കടുക്, ജീരകം, ഉലുവ എന്നിവ ഓരോന്നായി ചേർത്ത് പൊട്ടിക്കുക. പിന്നാലെ നിലക്കടല ആവശ്യമെങ്കിൽ ചേർത്തുകൊടുക്കാം. പകരമായി ഏത് നട്സ് വേണമെങ്കിലും ഉപയോഗിക്കാം.

ശേഷം രണ്ട് വറ്റൽ മുളക് രണ്ടായി കീറി ഓയിലിൽ ചേർത്തുകൊടുക്കുക. ഇനി കറിവേപ്പിലയും ചേർക്കാം. ഇഞ്ചി, പച്ചമുളക് എന്നീ ചേരുവകളും ഇപ്പോൾ തന്നെ ചേർക്കാം. ഇഞ്ചിയുടെ പച്ചമണം മാറുന്നതുവരെ ഇളക്കാം. അതിലേക്ക് കൊത്തിയരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർത്തുകൊടുത്ത് വഴറ്റാം.

ശേഷം ക്യാരറ്റ്, കടല, ബീൻസ് തുടങ്ങി അരിഞ്ഞ പച്ചക്കറികൾ ചേർക്കുക. അവ സോഫ്റ്റ് ആവുന്നതുവരെ വരെ ഫ്രൈ ചെയ്യുക. വേണമെങ്കിൽ അടച്ചു വെച്ച് വേവിക്കുക.

പച്ചക്കറികൾ വെന്തതിനുശേഷം, അതിലേക്ക് ഓട്സ് വേവാൻ ആവശ്യമായ വെള്ളം ചേർക്കുക. ഒരു നുള്ള് മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കുക. വെള്ളം ഒന്ന് തിളച്ചുവരുമ്പോൾ അതിലേക്ക് വറുത്തുവെച്ചിരിക്കുന്ന ഓട്സ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യമെങ്കിൽ അൽപനേരം മൂടിവെച്ച് വേവിക്കാം. സ്വാദിഷ്ടമായ ഓട്സ് ഉപ്പുമാവ് തയ്യാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News