ദൂരയാത്രകളില്‍ കൈയില്‍ കരുതാം, പെട്ടെന്ന് കേടുവരില്ല. കുട്ടികള്‍ക്കും ഇഷ്ടവിഭവം. അടുക്കളയില്‍ കാണുന്ന സ്ഥിരം ചേരുവകള്‍ കൊണ്ട് രുചികരമായ ലെമണ്‍ റൈസ് ഉണ്ടാക്കാം. ഇനി അതിഥികള്‍ അപ്രതീക്ഷിതമായി വീട്ടിലെത്തിയാലും ഈ വിഭവം മതി അവരുടെ മനസും വയറും നിറയാന്‍.
ഒരു കപ്പ് ബസുമതി റൈസ് അരി നന്നായി കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കാം. പത്തുമിനിറ്റിന് ശേഷം പാത്രത്തില്‍ അരിയിട്ട് വെള്ളം ഒഴിച്ച ശേഷം 2ടീസ്പൂണ്‍ എണ്ണയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കൊടുക്കുക. വെള്ളം തിളച്ചുവരുമ്പോള്‍ തീ കുറച്ച് വെള്ളം വറ്റിക്കുക. അരി നന്നായി വേവായി എന്ന് ഉറപ്പുവരുത്തി മാറ്റിവയ്ക്കാം.
ALSO READ: ചരിത്രത്തിലെ ഏറ്റവും വലിയ ഗാന്ധി നിന്ദയാണ് നടത്തിയത്, മോദി മാപ്പ് പറയണം: എ എ റഹീം എം പി
ഇനി വറവ് താളിക്കേണ്ടതുണ്ട്. അതിനായി എണ്ണ ചൂടാക്കിയ അതില്‍ കപ്പലണ്ടി വറുത്തെടുക്കണം.അതു കോരി മാറ്റി അതേ എണ്ണയില്‍ തന്നെ ജീരകം ,കടുക് ഇവ ഇട്ട് പൊട്ടി തുടങ്ങുമ്പോള്‍ വറ്റല്‍മുളകും പച്ചമുളകും കറിവേപ്പിലയും ഇട്ടു മൂപ്പിക്കാം. ശേഷം ഉഴുന്ന് പരിപ്പ് ഇട്ടു ഒരു മിനിറ്റ് വറുക്കാം. അതിലേയ്ക്ക് മഞ്ഞള്‍പ്പൊടിയിട്ട് ഇളക്കിയെടുക്കാം. ശേഷം ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന അരിയും വറുത്തു വച്ചിരിക്കുന്ന കപ്പലണ്ടിയും ചേര്‍ത്തുകൊടുക്കാം. ഇതില്‍ നാരങ്ങ നീരും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്തിട്ട് നന്നായി ഇളക്കിയെടുക്കാം. കുറച്ച് അച്ചാറും സാലഡും പപ്പടവും ചേര്‍ത്ത് വിളമ്പിയാള്‍ കേമം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here