ഓൺലൈൻ തട്ടിപ്പ് എങ്ങനെ പ്രതിരോധിക്കാം? ഇരയായാൽ എന്താണ് ചെയ്യേണ്ടത്? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Online Fraud

ഓൺലൈൻ തട്ടിപ്പ് വർധിച്ചുവരുന്ന കാലഘട്ടമാണ് ഇത്. ഡിജിറ്റൽ അറസ്റ്റ് തുടങ്ങി പല പല രൂപങ്ങളിൽ വ്യത്യസ്തമായ തട്ടിപ്പുകളുമായി ഓൺലൈൻ ലോകത്ത് നിരവധി ചതിക്കുഴികളാണുള്ളത്. തട്ടിപ്പിന് ഇരയാകാതിരിക്കാൻ സ്വയം ജാ​ഗ്രത പാലിക്കുകയാണ് ചെയ്യേണ്ടത്. പ്രായമായവരെയും, ഡിജിറ്റൽ കാര്യങ്ങളിൽ അവ​ഗാഹം കുറവുള്ളവരേയും ലക്ഷ്യമിട്ടാണ് ഇത്തരം തട്ടിപ്പു സംഘങ്ങൾ പ്രവർത്തിക്കുന്നത്.

തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് ശ്രദ്ധിക്കാം

റിപ്പോർട്ട് ചെയ്യുക: തട്ടിപ്പിനിരയായി എന്ന് മനസിയാൽ ഉടൻ തന്നെ വിവരം റിപ്പോർട്ട് ചെയ്യണം. അതിന് ആദ്യമായി ബാങ്കുമായി ബന്ധപ്പെടുക. . ഇടപാട് വിശദാംശങ്ങൾ, ഇമെയിലുകൾ അല്ലെങ്കിൽ എസ്എംഎസ് സന്ദേശങ്ങൾ പോലുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും തെളിവുകളും ബാങ്കിനു നൽകുക.

എല്ലാം ബ്ലോക്ക് ചെയ്യുക: ബാങ്ക് അക്കൗണ്ടുകൾ, ഡെബിറ്റ്- ക്രെഡിറ്റ് കാർഡുകൾ എന്നിവ ബ്ലോക്ക് ചെയ്യുക. ഇത് നിങ്ങളുടെ വിവരങ്ങൾ ഉപയോ​ഗിച്ച് അക്കൗണ്ട് ​ദുരുപയോ​ഗം ചെയ്യപ്പെടുന്നത് തടയാൻ സാധിക്കും. ആധാറും ലോക്ക് ചെയ്യുക.

Also Read: സിഗരറ്റ് പാക്കറ്റിലെ സമാനമായ മുന്നറിയിപ്പ് ഇനി സ്മാർട്ട്ഫോൺ ബോക്സുകളിലും; നിർണ്ണായക നീക്കവുമായി ഈ രാജ്യം

പൊലീസിൽ പരാതി രജിസറ്റർ ചെയ്യുക: സൈബർ ക്രൈം സെല്ലിൽ പരാതി നൽകുക, ബാങ്ക് രേഖകളിൾപ്പടെ പരാതി രജിസ്റ്റർ ചെയ്യണം. . നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലും പരാതി നൽകാവുന്നതാണ്.

തെളിവുകൾ സൂക്ഷിക്കുക:. ഇനിയും തട്ടിപ്പിനിരയാകാം എന്ന ഭയത്താൽ തട്ടിപ്പുകാർ പങ്കിട്ട് മെസേജുകളും, ഫയലുകളും ഡിലീറ്റ് ചെയ്യുകയാണ് പലരം ചെയ്യുക. ഇത് അബദ്ധമാണ്. ഡിലീറ്റ് ചെയ്തുകഴിഞ്ഞാൽ ഇത് തിരിച്ചെടുക്കാൻ സാധിക്കില്ല. അതിനാൽ തെളിവുകളെല്ലാം സൂക്ഷിക്കുക. അന്വേഷണത്തിന് ഈ രേഖകളെല്ലാം നിർണായകമാണ്.

Also Read: ആൻഡ്രോയിഡിനും പണി വരുന്നു; ഐഫോണിന് പിന്നാലെ പ‍ഴയ ആൻഡ്രോയിഡ് ഫോണുകളിലും വാട്സ്ആപ്പ് പണി നിർത്തുന്നു

ബാങ്ക് അക്കൗണ്ട് പരിശോധിക്കുക: ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. കൃത്യമായ ഇടവേളകളിൽ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നതിലൂടെ സംശയാസ്പദമായ ഇടപാടുകൾ അക്കൗണ്ടിൽ നടക്കുന്നുണ്ടോ എന്ന് അറിയാൻ സാധിക്കും.

ഫിഷിങ്ങിനെതിരെ മുൻ കരുതൽ എടുക്കാം:-
സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻഉപയോ​ഗിക്കുന്ന വിദ്യയാണ് ഫിഷിങ്. ഇമെയിലുകൾ, എസ്എംഎസുകൾ, ഫോൺ കോളുകൾ എന്നിവ ഉപയോ​ഗിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. ഇവ ശരിയായത് എന്ന് തോന്നിക്കുന്ന തരത്തിലാകും നമ്മളോട് ഇടപെടുക ഇരയാകുന്ന വ്യക്തി തന്റെ വിവരങ്ങൾ മറ്റും അറിവിലാതെ നൽകുന്നു. ഓഫറുകളെന്ന വ്യാജേന എത്തുന്ന ഇത്തരം തട്ടിപ്പുകൾ നിങ്ങളെ കൊള്ളയിടിക്കാനുള്ള ഉപാധികളാണെന്ന് മനസിലാക്കുക.

ടു ഫാക്ടർ പ്രാമാണീകരണം:-
ടു ഫാക്ടർ ഓതന്റിക്കേഷൻ ഇനേബിൾ ചെയ്തിടുക. നിങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിന് ഇത് ഉപകാരപ്പെടും. ങ്ക് അക്കൗണ്ടുകൾ, മറ്റ് ഓൺലൈൻ സേവനങ്ങൾ എന്നിവയിൽ ടു ഫാക്ടർ ഓതന്തിക്കേഷൻ പ്രവർത്തനക്ഷമമാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News