ബ്രഷ് യുവര്‍ ടീത്ത് ടൈ്വസ് എ ഡേ… എന്നാണ് പണ്ടു മുതലേ നമ്മളെ പഠിപ്പിക്കുന്നത്. വായുടെ ശുചിത്വം അതിപ്രധാനമാണ്. പല്ലിന്റെ ആരോഗ്യത്തിന് രണ്ടു നേരം ബ്രഷ് ചെയ്യുന്നതിന് ഉത്തമവുമാണ്. എന്നാല്‍ എന്തും അമിതമായാല്‍ വിഷമാണെന്ന് പറയുന്നത് പോലെയാണ് അമിതമായും അനുചിതമായും പല്ലുകള്‍ ബ്രഷ് ചെയ്യുന്നത്.
ALSO READ: ദിസ് അമേസ് വില്‍ അമേസ് യൂ… ഉടന്‍ വിപണിയിലെത്തും ഈ മൂന്നാം തലമുറ താരം!
പല്ലിന്റെ ഇനാമല്‍ നഷ്ടമാകുമെന്നതിനാലാണ് ഇത് അനാരോഗ്യകരമാണെന്ന് പറയുന്നത്. പല്ലിന്റെ സംവേദക്ഷമത കുറയുമെന്ന് മാത്രമല്ല പല്ലിന്റെ ഘടനയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. പല്ലിന്റെ കവചമെന്ന് അറിയപ്പെടുന്ന ഇനാമലാണ് കേടുപാടുകളൊന്നും കൂടാതെ ആരോഗ്യമായി ഇരിക്കാന്‍ പല്ലിനെ സഹായിക്കുന്നത്. ഇത് നഷ്ടമായാല്‍ പിന്നെ വളരില്ല. മാത്രമല്ല മോണയില്‍ നിന്ന് പല്ലടര്‍ന്നുവരാനും ഇത് കാരണമാകും. ഇനാമലിനെ നഷ്ടപ്പെടുത്തുന്ന ചില ഭക്ഷണങ്ങളുമുണ്ട്. സിട്രസ് പഴങ്ങളും സോഡയുമൊക്കെ ഇനാമല്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. അതും ശ്രദ്ധിക്കണം. ഇവ പതിവായി കഴിക്കുന്നതാണ് പ്രശ്‌നം. അസിഡിക് ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം മാത്രം ബ്രഷ് ചെയ്യുക.
ALSO READ: ‘സന്ദീപ് ഇപ്പോഴും ബിജെപി പ്രവർത്തകൻ, ഇടതു നയം അംഗീകരിച്ചാൽ സ്വീകരിക്കും…’: ടിപി രാമകൃഷ്ണൻ
പല്ലിന്റെ ആരോഗ്യത്തിനായി മീഡിയം സോഫ്റ്റ് ബ്രഷുകള്‍ ഉപയോഗിച്ച് പല്ലുതേക്കാന്‍ ശ്രദ്ധിക്കണം. ഇനി ബാസ് ടെക്‌നിക്ക് ഉപയോഗിക്കുന്നതും നല്ലൊരു രീതിയാണ്. അതായത് 45 ഡിഗ്രി കോണില്‍ ബ്രഷ് പിടിച്ച് വൃത്താകൃതിയില്‍ പതിനഞ്ച് മിനിറ്റോളം സൗമ്യമായി ബ്രഷ് ചെയ്യുന്ന രീതിയാണിത്.
ശ്രദ്ധിക്കുക… ഈ ആർട്ടിക്കിൾ വിവരങ്ങൾ കൈമാറുന്നതിനുവേണ്ടി മാത്രമുള്ളതാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾക്കും, അസ്വസ്ഥതകൾക്കും തീർച്ചയായും വൈദ്യസഹായം തേടുക…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here