പുകവലിയോട് ബൈ ബൈ പറയാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? എങ്കിൽ ഇതൊന്നു പരീക്ഷിച്ച് നോക്കു

പുകവലി ഉപേക്ഷിക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ലേ? എങ്കിൽ ഈ മാർഗങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കു…

  • പുകവലിക്കാൻ പ്രചോദനം നൽകുന്ന സാഹചര്യങ്ങളെ ഒഴിവാക്കുക. സ്ഥിരമായി പുകവലിക്കുന്ന സ്ഥലം, നിർബന്ധിക്കുന്ന സൗഹൃദങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
  • നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പികൾ ചിലർക്ക് സഹായകരമാകും. നിക്കോട്ടിൻ പാച്ചുകൾ, ഗമ്മുകൾ, നേസൽ സ്പ്രേ തുടങ്ങിയവ ഡോക്ടറുടെ കൂടി നിർദ്ദേശം പരിഗണിച്ച് മാത്രം സ്വീകരിക്കുക.
  • ബോധപൂർവ്വം കാലതാമസം വരുത്തുക. ഓരോ തവണ തോന്നൽ വരുമ്പോൾ ഒരു പത്ത് മിനിറ്റ് കഴിയട്ടെ എന്ന് സ്വയം തീരുമാനിക്കുക. വലിക്കാനുള്ള ചോദന ഇത്തരത്തിൽ നീട്ടിക്കൊണ്ട് പോവുക.

Also read:രണ്ടാമതും വന്നാൽ അപകടകരമാണ്; ഡെങ്കിപ്പനിയിൽ ആഗോള ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന

  • ഒറ്റയൊന്ന് മാത്രം എന്ന തോന്നൽ ഒഴിവാക്കുക. നിർത്തണം. തൽക്കാലം ഒരു തവണ മാത്രം എന്ന് ചിന്തിച്ചാൽ അത് തുടർച്ചയിലേക്കുള്ള പ്രലോഭനമാണെന്ന് സ്വയം തിരിച്ചറിയുക.
  • വ്യയാമം പോലുള്ളവ ചെയ്ത് ശാരീരികമായി സജീവമായിരിക്കുക. ഇത് പുകവലിക്കാനുള്ള ത്വര ഇല്ലാതാക്കും.
  • മാനസിക സംഘർഷങ്ങളാണ് പലപ്പോഴും പുകയില ഉപയോഗത്തിലേക്ക് നയിക്കുന്നത്. ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാനും സന്തോഷവാനായിരിക്കാനും ശ്രമിക്കുക.
  • ഒരു തരത്തിലും പുകയിലെ ഉപയോഗം നിർത്താൻ സാധിക്കുന്നില്ലെങ്കിൽ ഇതിനായുള്ള സേവനം ലഭ്യമാക്കുന്ന ക്ലിനിക്കുകളുടേയോ ഡോക്ടർമാരുടേയോ സഹായം തേടുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News