‘ഇന്നത്തെ കാലത്ത് മൂത്രക്കല്ല് സാധാരണം’, എങ്ങനെ തിരിച്ചറിയാം? പ്രതിവിധികൾ എന്തൊക്കെ

മൂത്രക്കല്ല്‌ ഒരു സാധാരണ രോഗമായി ഇന്നത്തെ കാലത്ത് മാറിക്കഴിഞ്ഞു. വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്‌തുക്കളാണ്‌ മൂത്രാശയക്കല്ല്‌. ശരീരകോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം ധാതുലവണങ്ങള്‍ രക്‌തത്തില്‍ എത്തിച്ചേരുന്നു. അപ്പോള്‍ വൃക്കയില്‍ രക്‌തം ശുദ്ധീകരിക്കുന്നഅറയില്‍ ചില കണികകള്‍ തങ്ങിനില്‍ക്കും. ഈ കണികകള്‍ക്കുമുകളില്‍ വീണ്ടും ധാതുക്കള്‍ പറ്റിപ്പിടിച്ച്‌ കല്ലായി രൂപാന്തരപ്പെടുന്നു. മൂത്രാശയക്കല്ലുകള്‍ അധികവും ഉണ്ടാകുന്നത്‌ വൃക്കയിലാണ്‌. അവിടെനിന്ന്‌ അടര്‍ന്ന്‌ മാറി മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ തടയുമ്പോഴാണ്‌ കടുത്ത വേദന അനുഭവപ്പെടുന്നത്‌.

ALSO READ: വാക്ക് മാറ്റുമോ വിജയ്? ആരാധകർക്കിത് ആഘോഷ രാവ്, അമ്പരപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവിട്ട് തമിഴ് മാധ്യമങ്ങൾ

വൃക്കയിൽ കല്ല് (കിഡ്നി സ്റ്റോൺ) ഉണ്ടാകാനുള്ള കാരണങ്ങൾ

1. വെള്ളത്തിന്‍റെ അളവ് കുറയുന്നതാണ് കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള പ്രധാന കാരണം

2. ഉപ്പും മധുരവും കൂടുതൽ കഴിക്കുന്നത് കല്ലുകൾ കൂടുതൽ ഉണ്ടാക്കും

3. മൂത്രം പിടിച്ചു നിര്‍ത്തിയാൽ

4. അമിതവണ്ണം

ALSO READ: ‘തിരച്ചിലിന് റോബോട്ടിക് സംവിധാനം’, ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

ലക്ഷണങ്ങൾ

1. വയറിന്‍റെ വശങ്ങളിൽ പുറത്തായി അതി കഠിനമായ വേദന

2. മൂത്രം മുഴുവനായും ഒഴിക്കാൻ കഴിയാതെ വരിക

3. മൂത്രത്തിൽ രക്തം കാണുക

4. മൂത്രമൊഴിക്കുമ്പോൾ വേദന

5. തലകറക്കവും ഛർദ്ദിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News