എന്തൊക്കെ ചെയ്തിട്ടും മുടികൊഴിച്ചിൽ മാറുന്നില്ലേ? ശാശ്വത പരിഹാരം നമ്മുടെ അരികത്തുണ്ട്, ഇനി ഈ പൊടിക്കൈകൾ പരീക്ഷിച്ചുനോക്കൂ…

hair_growth_tips- al1

സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. നമുക്ക് ഇത്രത്തോളം ടെൻഷനുണ്ടാക്കുന്ന മറ്റൊരു കാര്യം ഇല്ലെന്ന് തന്നെ പറയാം. മുടികൊഴിച്ചിൽ തടയുന്നതിനൊപ്പം തന്നെ മുടി നല്ല ഉള്ളോടെ തഴച്ചുവളരാനും പൊടിക്കൈകൾ ചെയ്തു നോക്കാത്തവർ കുറവാണ്. എന്നാൽ ഇതിനൊക്കെ പരിഹാരമായി നമ്മുടെ അടുക്കളയത്തിൽ നിത്യോപയോഗത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ മതിയെന്നത് പലർക്കും അറിയില്ല. കറിവേപ്പില, വെളിച്ചെണ്ണ, സവാള എന്നീ മൂന്നു സാധനങ്ങൾ മാത്രം മതി അമിതമായ മുടികൊഴിച്ചിലും പ്രശ്നങ്ങളും അകറ്റാൻ.

Also Read; ഉച്ചയ്ക്ക് ഊണിന് കിടിലൻ കുരുമുളക് ചമ്മന്തി ആയാലോ?

അതിനായി ഒരു സവാള, ഒരു പിടി കറിവേപ്പില എന്നിവ ആവശ്യത്തിന് വെള്ളം ഒഴിച്ച് ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കണം. ഈ അരച്ച് കിട്ടിയ നീരിലേക്ക് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം മുടി കഴുകി ഉണങ്ങിയിട്ട് നന്നായി തേച്ചുപോയിടിപ്പിക്കണം. ഇനി നന്നായി മസാജ് ചെയ്തുകൊടുക്കാം. ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം മുടിയിൽ തേച്ചുപിടിപ്പിച്ചിരിക്കുന്ന ഈ മിശ്രിതം കഴുകിക്കളയാം.

Also Read; ‘കുടുംബ ജീവിതത്തില്‍ എനിക്ക് തുല്യത വേണ്ട, ആ സ്വാതന്ത്ര്യവും വേണ്ട; ആരും എന്നെപ്പോലെ ആകരുത്’: സ്വാസിക

പാർശ്വഫലങ്ങൾ ഇല്ലാത്ത പ്രകൃതിദത്ത വൈദ്യമാണ് മുടികൊഴിച്ചിൽ അകറ്റാൻ എപ്പോഴും നല്ലത്. കറിവേപ്പിലയിലെ ആന്റി ഓക്സിഡന്റുകൾ മുടിക്ക് നല്ല കറുപ്പ് നിറവും ഭംഗിയും നൽകാൻ സഹായിക്കും. മുടിയുടെ ബലം വീണ്ടെടുക്കാൻ സഹായിക്കുന്ന അമിനോ ആസിഡുകൾ കറിവേപ്പിലയിലുണ്ട്. സവാളയിൽ സഫറെ മുടി കൊഴിച്ചിൽ മാറ്റാനും താരം കുറക്കാനും ഇത് നല്ലതാണ്. മുടി കൊഴിച്ചിൽ പോലുള്ള പല പ്രശ്നങ്ങൾക്കും വെളിച്ചെണ്ണ പരിഹാരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News