ഓറഞ്ചുണ്ടെങ്കില്‍ ആര്‍ത്തവ സമയത്തെ വയറുവേദനയെ പേടിക്കേണ്ട

ഓറഞ്ചുണ്ടെങ്കില്‍ ആര്‍ത്തവ സമയത്തെ വയറുവേദനയെ പേടിക്കേണ്ട. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയുടെ കാഠിന്യം അതി തീവ്രമായിരിക്കും. ഈ സമയങ്ങളില്‍ ചില ഭക്ഷണങ്ങള്‍ വയറു വേദന കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.

ആര്‍ത്തവ വേദന മാറാന്‍ ജലാംശം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് വളരെ ഉത്തമം. തണ്ണിമത്തനും നാരങ്ങയും ഓറഞ്ചും ഒക്കെ വയറുവേദന കുറയ്ക്കാന്‍ സഹായിക്കും.

ഓറഞ്ച്

നാരങ്ങ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങള്‍ ശരീരത്തിലെ ഇരുമ്ബിന്റെ അംശം കൂട്ടുകയും ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത്തരം പഴങ്ങള്‍ കഴിക്കുകയോ അവയുടെ നീര് കുടിക്കുകയോ ചെയ്യുക. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന പോട്ടാസിയം ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. സിട്രസ് അടങ്ങിയിരിക്കുന്ന ഫലവര്‍ഗ്ഗമാണ് ഓറഞ്ച്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ശരീരത്തിനെ കൂടുതല്‍ ബലപ്പെടുത്തും. ഓറഞ്ച് കഴിക്കുന്നത് വയറിനും ഉത്തമമാണ്.

തണ്ണിമത്തന്‍

92 ശതമാനം വെളളം ഉളളതിനാല്‍ ആര്‍ത്തവ സമയത്ത് കഴിക്കാന്‍ ഏറ്റവും നല്ലതാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്‌നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തന്‍ പല രോഗത്തിനും നല്ലതാണ്. ധാരാളം ഫൈബറും തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ആര്‍ത്തവസമയത്തെ ക്ഷീണം മാറ്റാന്‍ തണ്ണിമത്തന്‍ നല്ലതാണ്.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ആര്‍ത്തവകാലത്തുണ്ടാകുന്ന മൂഡ് മാറ്റങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ സന്തോഷിപ്പിക്കാനും സഹായിക്കും. ഡാര്‍ക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് എന്നറിയപ്പെടുന്ന ഫ്ളേവനോയിഡ്സ് ആര്‍ത്തവസമയത്തെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration