നമ്മള്‍ പലപ്പോഴും അടുക്കളയില്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് നാരങ്ങ ഫ്രിഡ്ജില്‍ വച്ചാലും പെട്ടന്ന് ഉണങ്ങി പോകുന്നത്. എന്നാല്‍ നാരങ്ങ കുറേ നാള്‍ കേടാകാതെ സൂക്ഷിക്കാന്‍ ഒരു എളുപ്പ വഴി പറഞ്ഞുതരാം. നാരങ്ങാ ഏറെ നാള്‍ കേടുകൂടാതെ ഇരിക്കാന്‍ ഓരോ നാരങ്ങയും വെവ്വേറെ പത്രക്കടലാസില്‍ പൊതിയുക. പിന്നീട് ഇത് ഒരു കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. നാരങ്ങ ഏറെ നാള്‍ ഫ്രഷായിയിരിക്കും.
Also Read : എന്നും അരിപ്പൊടിയുടെ ഇടിയപ്പം കഴിച്ച് മടുത്തോ? എങ്കില്‍ ട്രൈ ചെയ്യാം ഒരു വെറൈറ്റി ഇടിയപ്പം
ഇനി നാരങ്ങാ നീരാണ് കൂടുതല്‍ നാള്‍ കേടുവരാതെ സൂക്ഷിക്കേണ്ടതെങ്കില്‍ അതിനും വഴികളുണ്ട്. ഒരു മികച്ച മാര്‍ഗം ജ്യൂസ് ഒരു ഐസ് ട്രേയില്‍ പിഴിഞ്ഞ് ഫ്രീസറില്‍ സൂക്ഷിക്കുക എന്നതാണ്. നാരങ്ങാനീരിന്റെ സ്വാദ് പിഴിഞ്ഞ് വച്ചാല്‍ മാറി പോകുമെന്ന പേടി ഇനി വേണ്ട.
Also Read : അരിപ്പൊടിയുണ്ടോ വീട്ടില്‍? വെറും 5 മിനുട്ടിനുള്ളില്‍ ബ്രേക്ക്ഫാസ്റ്റിനൊരുക്കാം നീര്‍ദോശ
ഒരു ഗ്ലാസ് ജാര്‍ എടുത്ത് അതില്‍ ധാരാളം വെള്ളം നിറച്ച് അതില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന നാരങ്ങകള്‍ ഇടുക എന്നതാണ് മറ്റൊരു ലളിതമായ തന്ത്രം. ഇനി ഗ്ലാസ് ജാര്‍ നാരങ്ങാവെള്ളം നിറച്ച് ഫ്രിഡ്ജില്‍ വയ്ക്കുക. ഇങ്ങനെയും നമുക്ക് നാരങ്ങദീര്‍ഘനാള്‍ സൂക്ഷിക്കാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here