നവകേരള സദസിൽ എത്തുന്ന പരാതികളുടെ പുരോഗതി അറിയാൻ ട്രാക്കിങ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ. എങ്ങനെ പരാതികൾ സ്വീകരിക്കുന്നുവെന്നും അതിന്റെ തുടർവഴികൾ എന്തെന്നും കൈരളി ന്യൂസിനോട് വ്യക്തമാക്കുകയായിരുന്നു ഉദ്യോഗസ്ഥർ.
ALSO READ: മിന്നും താരം; ഇന്ത്യ എ വനിതാ ടീമിന്റെ ക്യാപ്റ്റനായി മലയാളി താരം മിന്നു മണി
നവകേരള സദസിൽ സ്വീകരിക്കുന്ന പരാതികൾക്ക് ഒരു റെസിപ്റ്റ് നൽകും. അതിന് ശേഷം ഇതിന് പ്രത്യേക നമ്പർ നൽകുന്നു, ആ നമ്പറും ഫോൺ നമ്പറും ഉപയോഗിച്ചാൽ പരാതിയുടെ അപ്‌ഡേഷൻ അറിയാൻ കഴിയും. ഈ പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് അയച്ചുകൊടുക്കും. പരാതികളുടെ പുരോഗതി അറിയാൻ ജില്ലാ തലത്തിലും പരാതി നൽകിയ ആൾക്കും കഴിയുന്ന തരത്തിലുള്ള ട്രാക്കിങ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്.
ALSO READ: ഡയറ്റ് ചെയ്യുന്നവരാണോ? ഭക്ഷണം കഴിക്കണോ വേണ്ടയോ നിങ്ങൾക്ക് തീരുമാനിക്കാം
അതേസമയം, നവകേരള സദസിൽ ലഭിച്ച പരാതികൾക്ക് കൃത്യമായ പരിഹാരങ്ങൾ ഉണ്ടാകും. പരിപാടി അവസാനിച്ചാലും ഉദ്യോഗസ്ഥരെല്ലാം ഈ പരാതികൾക്ക് പിറകെ തന്നെ സഞ്ചരിക്കും. പരാതിയുടെ പുരോഗതി പരാതിക്കാരന് നേരിട്ട് മനസ്സിലാക്കാവുന്നതാണ് എന്നതാണ് നവകേരള സദസിന്റെ പ്രത്യേകത.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here