വേനല്‍ കാലമാകുമ്പോള്‍ ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമല്ല ചര്‍മപ്രശ്നങ്ങളും പതിവാണ്.വെയിലിലേക്ക് ഇറങ്ങുമ്പോള്‍ ചര്‍മം കരുവാളിയ്ക്കുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. ചര്‍മനിറത്തെ മാത്രമല്ല ഇത് ചര്‍മത്തിന് പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നു.
ALSO READ ; ചോറ് അധികം വന്നതുണ്ടോ ? ചൂട് വെള്ളമൊന്നും വേണ്ട, കിടിലന്‍ ഇടിയപ്പം റെഡി
ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാണ്് കറ്റാര്‍വാഴ. ഇത് ചര്‍മസംരക്ഷണത്തിന് പേരു കേട്ടതാണ്. ഇതിലെ പല ഘടകങ്ങളും ചര്‍മത്തിന് ഏറെ ഗുണം നല്‍കുന്നു. ഇതിന്റെ തണുപ്പ് വെയിലിന്റെ അസ്വസ്ഥതകളില്‍ നിന്നും മോചനം നല്‍കുന്നു.കറ്റാര്‍വാഴ പല രീതിയിലും ചര്‍മസംരക്ഷണത്തിന് ഉപയോഗിയ്ക്കാം.
ALSO READ ; സുഹൃത്തുക്കള്‍ പോയ വഴിയറിയണോ? എങ്കില്‍ ഇനി ഇന്‍സ്റ്റഗ്രാം സഹായിക്കും
തണുപ്പിച്ച പാലില്‍ കലര്‍ത്തി കറ്റാര്‍വാഴ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. പാലില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മസംരക്ഷണതിന് സഹായിക്കുന്നു. ചര്‍മത്തിലെ ടാന്‍ മാറാന്‍, സൂര്യപ്രകാശം കൊണ്ട് വരണ്ടുപോയ ചര്‍മത്തിന് ജലാംശം നല്‍കാന്‍ പ്രധാനപ്പെട്ടൊരു വഴിയാണ് പാല്‍ പുരട്ടുന്നത്.
ALSO READ ; സുഹൃത്തുക്കള്‍ പോയ വഴിയറിയണോ? എങ്കില്‍ ഇനി ഇന്‍സ്റ്റഗ്രാം സഹായിക്കും
മറ്റൊന്നാണ് കറ്റാര്‍ വാഴയ്ക്കൊപ്പം തൈര് കൂടി കലര്‍ത്തി മുഖത്ത് പുരട്ടുന്നതാണ്. തൈര് പാലിനെ പോലെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മസംരക്ഷണത്തിനും ഗുണം ചെയ്യും. ഇതിലും ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. തൈര് പുരട്ടുന്നത് ടാന്‍ മാറാനും ചര്‍മത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ നീക്കാനും നല്ലതാണ്. ഇതില്‍ കറ്റാര്‍വാഴ കൂടി ചേര്‍ത്ത് പുരട്ടുമ്പോള്‍ ഗുണം ഇരട്ടിയാകുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here