എഐ ടൂളുകൾ ഇന്ന് നിരവധി ഉണ്ടെങ്കിലും ഇപ്പോഴും ജനപ്രിയമായി തുടരുന്നത് ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി തന്നെയാണ്. വിദ്യാർത്ഥികളെ മുതൽ ബിസിനസുകാരെ വരെ സഹായിക്കുന്ന ചാറ്റ് ജിപിടി ചില്ലറക്കാരനല്ല. ഉപയോഗിക്കാൻ അറിയാമെങ്കിൽ ഇത്രയും സഹായകരമായ ടൂൾ വേറെയില്ല. നമുക്ക് കൂടുതൽ സഹായകരമാകുന്ന പുതിയ ഫീച്ചറുകൾ ചാറ്റ് ജിപിടിയിൽ വന്നു കൊണ്ടിരിക്കുകയാണ്.
പിഡിഎഫ് പോലുള്ള ഫയലുകൾ അപ്‌ലോഡ് ചെയ്യാനും എഐ പവർ ചെയ്യുന്ന ചാറ്റ്‌ബോട്ടിനോട് ചോദ്യങ്ങൾ ചോദിക്കാനും ചാറ്റ് ജിപിടിയിൽ പുതിയ സംവിധാനം വന്നിട്ടുണ്ട്. വളരെ ലളിതമായി സൗജന്യമായി പിഡിഎഫുകൾ വിശകലനം ചെയ്യാൻ ചാറ്റ് ജിപിടി എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
ALSO READ; അടുത്ത ദിവസം വരെ ആറക്ക ശമ്പളമുള്ള ഡാറ്റ അനലിറ്റിസ്റ്റ്; ഇപ്പോൾ ജോലി ഒയിസ്റ്റർ തോട് കളയൽ
ബ്രൗസറിലോ മൊബൈലിലോ ചാറ്റ് ജിപിടി തുറന്ന് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക. പുതിയ ചാറ്റ് ആരംഭിക്കുക, അല്ലെങ്കിൽ നിലവിലുള്ള ഒന്ന് തുറന്ന് ‘പേപ്പർ ക്ലിപ്പ്’ ഐക്കണിൽ ടാപ്പ് ചെയ്യുക. എഐ ചാറ്റ്ബോട്ട് ഗൂഗിൾ ഡ്രൈവിലേക്കോ വൺ ഡ്രൈവിലേക്കോ കണക്റ്റുചെയ്യാനോ കംപ്യൂട്ടറിൽ നിന്ന് ഒരു ഫയൽ അപ്‌ലോഡ് ചെയ്യാനോ ഉള്ള ഓപ്ഷൻ കാണിക്കും. അതുപയോഗിച്ച് ഫയൽ ചാറ്റ് ജിപിടിയിലേക്ക് അപ്‌ലോഡ് ചെയ്യുക. ശേഷം ടെക്‌സ്‌റ്റ് ബോക്‌സിലേക്ക് പോയി ചാറ്റ്‌ജിപിടിയോട് ഫയൽ ഉപയോഗിച്ച് നിങ്ങൾക്ക് എന്താണ് ചെയ്യേണ്ടതെന്ന് പറയുക, ചാറ്റ്‌ബോട്ട് കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ഒരു ഉത്തരവുമായി വരും. ഉദാഹരണത്തിന് ഫയൽ സംഗ്രഹിക്കാനും ഫയലിൽ നിന്നുള്ള പ്രധാന പോയന്‍റുകൾ കാണിക്കാനും ചാറ്റ് ജിപിടിയോട് ആവശ്യപ്പെടാം.
ALSO READ; യുഎസ് തെരഞ്ഞെടുപ്പ്; ട്രംപിന്‍റെ വിജയത്തിനായി പൂജ നടത്തി ഇന്ത്യൻ സന്യാസിമാർ
ഒരുപാട് പേജുകൾ ഉള്ളതും സങ്കീർണവുമായ പിഡിഎഫ് ഫയലുകൾ കൈകാര്യം ചെയ്യുമ്പോൾ ഈ വിദ്യ വളരെ ഉപയോഗപ്രദമാകും. ചുരുങ്ങിയ സമയം കൊണ്ട് നമുക്ക് പിഡിഎഫിന്‍റെ സംക്ഷിപ്തരൂപം ലഭിക്കും. സമയവും അധ്വാനവും ലാഭിക്കാം എന്ന് മാത്രമല്ല, ഈ ഡിജിറ്റൽ വിവരങ്ങൾ എപ്പോൾ വേണമെങ്കിലും എവിടെയും ഏത് ഫോർമാറ്റിലും ഉപയോഗിക്കാനും എന്നതാണ് ഇതിന്‍റെ പ്രത്യേകത.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here