മഴക്കാലം ആയതിനാൽതന്നെ ഒട്ടുമിക്ക ആളുകളേയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇത് പരിഹരിക്കാനായി ധാരാളം പൊടിക്കൈകൾ നാം പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ആരോഗ്യകരമായ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് ഉലുവ. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടി വളർച്ചയ്ക്ക് കാരണം. ആരോഗ്യകരമായി മുടി തഴച്ചു വളരാൻ ഉലുവ എങ്ങനെയെല്ലാം ഉപയോഗിക്കേണ്ടതെന്ന് നോക്കാം.
Also Read; മധുരം ഇഷ്ടപ്പെടുന്നവർക്കൊരു അടിപൊളി സ്നാക്ക്; റവ കൊണ്ട് തയ്യാറാക്കാം സ്വാദിഷ്ടമായ കേസരി
- ഉലുവയും മുട്ടയുടെ മഞ്ഞയും കലക്കി മുടിയിൽ തേച്ചു പിടിപ്പിക്കാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയുക. ഇത് മുടിയുടെ ഉള്ളും തിളക്കവും വർധിപ്പിക്കും.
- ഉലുവ നന്നായി കുതിർക്കുക. ശേഷം അത് അരച്ച് പേസ്റ്റാക്കി ചെറുനാരങ്ങാനീര് ചേർത്തു മുടിയിൽ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകി കളയാം.
- ഉലുവ കുതിർത്തത്, അരച്ച് തൈരിൽ ചേർത്ത് മുടിയിൽ തേക്കുന്നത് മുടി വളർച്ചയ്ക്കും മുടികൊഴിച്ചിൽ തടയുന്നതിനും നല്ലൊരു മാർഗമാണ്.
- വെളിച്ചെണ്ണയിൽ ഉലുവയിട്ടു ചുവപ്പു നിറമാവുന്നതുവരെ ചൂടാക്കുക. ഈ ഓയിൽ ചെറു ചൂടോടെ മുടിയിൽ പുരട്ടി മസാജ് ചെയ്യാവുന്നതാണ്.
- കുതിർത്ത ഉലുവയും കറിവേപ്പിലയും ചേർത്തരച്ച് മുടിയിൽ തേയ്ക്കാം. ഇത് മുടിക്ക് കറുപ്പ് നിറം നൽകാനും, അകാലനര ഒഴിവാക്കാനും സഹായിക്കുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here