ചർമ്മസംരക്ഷണത്തിന് ഓട്സ്; ഈ മാർഗങ്ങൾ പരീക്ഷിക്കൂ, ചർമ്മം വെട്ടിത്തിളങ്ങും

ചർമ്മസംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. ചർമം സംരക്ഷിക്കാൻ കെമിക്കലുകൾ ഉപയോഗിക്കുന്നതിലും നല്ലത് പ്രകൃതിദത്ത മാർഗങ്ങൾ തന്നെയാണ്. നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഓട്സ് മുഖസൗന്ദര്യത്തിന് ഉപയോഗിക്കാവുന്ന മികച്ച മാർഗമാണ്. മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, മുഖക്കുരു എന്നിവക്കുള്ള പരിഹാരവും ഓട്സിലുണ്ട്. അമിനോ ആസിഡുകൾ, വിറ്റാമിൻ ബി 1, സിങ്ക് എന്നിവ ഓട്സിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ സ്കിൻ കെയർ റുട്ടീനുകളിൽ ഓട്സ് ധൈര്യമായി ഉൾപ്പെടുത്താം.

Also Read; ‘മഴക്കെടുതി; കേരളത്തിന്‌ 1000 കോടിയുടെ കേന്ദ്രസഹായം അടിയന്തരമായി പ്രഖ്യാപിക്കണം’ കെ രാധാകൃഷ്ണൻ എംപി

പല രീതികളിൽ ഓട്സ് നമുക്ക് ചർമ്മസംരക്ഷണത്തിന് ഉപയോഗിക്കാം;

* കടലമാവ്, ഓട്സ്, തേൻ, എന്നീ ചേരുവകളെല്ലാം സമാസമം റോസ് വാട്ടർ ചേർത്ത് യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. മുഖത്തെ കറുത്ത പാടുകൾ മാറാൻ നല്ല ഫേസ് പാക്കാണിത്.

* രണ്ട് ടേബിൾ സ്പൂൺ ഓട്സ്, ഒന്നര ടേബിൾ സ്പൂൺ കട്ടി തൈര് എന്നിവ യോജിപ്പിച്ച് ഒരു പാക്ക് തയ്യാറാക്കുക. മുഖത്ത് പുരട്ടി 15 മിനുട്ട് വെക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

Also Read; ചെളിവെള്ളം ദേഹത്ത് തെറിപ്പിച്ചതിന്റെ പേരിൽ വാക്കുതർക്കം; അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ചു, കൊച്ചിയിൽ നടന്ന കൊടും ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

* 2 ടേബിൾസ്പൂൺ ഓട്സ്, 4 ടേബിൾസ്പൂൺ പാൽ, 2 ടേബിൾസ്പൂൺ മുൾട്ടാനി മിട്ടി, പകുതി നാരങ്ങയുടെ നീര് എന്നിവ ചേർത്ത് പേസ്റ്റ് തയ്യാറാക്കുക. ഇത് മുഖത്ത് തേച്ച് 20 മിനിറ്റ് കാത്തിരിക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here