പാക്കറ്റ് പാല്‍ നേരിട്ടാണോ അതോ തിളപ്പിച്ചാണോ നിങ്ങള്‍ ഉപയോഗിക്കുന്നത് ? സൂക്ഷിക്കുക

Milk

ഇന്ന് നമ്മളില്‍ പലരും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് പാക്കറ്റ് മില്‍ക്ക്. എന്നാല്‍ എങ്ങനെയാണ് അത് ശരിയായ രീതിയില്‍ ഉപയോഗിക്കേണ്ടതെന്ന് നമുക്ക് പലര്‍ക്കും അറിയില്ല. പാക്കറ്റ് പാല്‍ ചൂടാക്കി ഉപയോഗിക്കേണ്ട ആവശ്യമില്ല.

കാരണം പാക്കറ്റ് പാല്‍ പാസ്ചറൈസേഷന് വിധേയമാകുന്നു. അതായത് ഇത്തരം പാലുകള്‍ ഒരു നിശ്ചിത താപനിലയില്‍ ചൂടാക്കി അണുവിമുക്തമാക്കിയതിന് ശേഷമാണ് വിപണിയില്‍ എത്തുന്നത്. ഇതുകൊണ്ട് തന്നെ അത് വീണ്ടും ചൂടാക്കി ഉപയോഗിക്കേണ്ട ആവശ്യമേ ഇല്ല.

ഏവിയന്‍ ഫ്‌ലൂ വൈറസ്, മൈകോബാക്ടീരിയ, ഇ.കോളി, കോക്‌സിയെല്ല, ലിസ്റ്റീരിയ, കാംപിലോബാക്റ്റര്‍ എന്നിവയുള്‍പ്പെടെയുള്ള അപകടകാരികളായ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാന്‍ ഒരു നിശ്ചിത സമയത്തേക്ക് ഉയര്‍ന്ന താപനിലയില്‍ പാല്‍ ചൂടാക്കുന്ന പ്രക്രിയയാണ് പാസ്ചറൈസേഷന്‍.

പാക്കേജ് ചെയ്ത പാല്‍ ആദ്യമേ തന്നെ പാസ്ചറൈസ് ചെയ്തതാണ്, ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനും പാലിന്റെ ആയുസ് വര്‍ദ്ധിപ്പിക്കാനും ഈ പ്രക്രിയ സഹായിക്കുന്നു. അതിനാല്‍ ശരിയായി സംഭരിച്ച് പാക്ക് ചെയ്ത പാസ്ചറൈസ് ചെയ്ത പാല്‍, തിളപ്പിക്കാതെ നേരിട്ട് കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണ്.

Also Read : ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു ; സംഭവം എറണാകുളത്ത്

പാലിലെ ബാക്ടീരിയകളെ നശിപ്പിക്കാന്‍ മാത്രമല്ല പാല്‍ നിശ്ചിത ദിവസം വരെ കേട്കൂടാതിരിക്കാനും ഈ പ്രക്രിയ സഹായിക്കുന്നു. തിളപ്പിക്കാതെ നേരിട്ട് കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണെന്നും ഇത് പാലിന്റെ രുചിയെയോ പോഷകമൂല്യത്തെയോ ബാധിക്കില്ല.

ഇത്തരത്തിലുള്ള പാല്‍ 100 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ 10 മിനിറ്റിലധികം തിളപ്പിക്കുമ്പോള്‍ വിറ്റാമിന്‍ ബി 2, ബി 3, ബി 6, ഫോളിക് ആസിഡ് എന്നിവയുള്‍പ്പെടെ പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കുറയാനും പാലിന്റെ രുചിയും ഘടനയും മാറുന്നതിനും കാരണമാകുന്നു.

എന്നാല്‍ പാക്കറ്റ് പാല്‍ ശരിയായ താപനിലയില്‍ അല്ല സംഭരിക്കുന്നതെങ്കില്‍ പാല്‍ തിളപ്പിക്കുന്നത് നല്ലതാകും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News