ഇൻസ്റ്റഗ്രാമിലും വാട്ട്സാപ്പിലുമൊക്കെ ബ്ലോക്ക് കിട്ടാത്തവർ വളരെ കുറവായിരിക്കും. നമ്മുടെ ചില അടുത്ത കൂട്ടുകാർ പോലും പെട്ടെന്നുള്ള പിണക്കത്തിന്റെ പേരിൽ ബ്ലോക്കടിക്കാറുണ്ട്. രണ്ട് ദിവസം കഴിയുമ്പോൾ പിണക്കമൊക്കെ മാറി എല്ലാം സെറ്റാവുകയു ചെയ്യും.
എന്നാലിനി ഇന്‍സ്റ്റഗ്രാമിലും വാട്ട്സാപ്പിലും ബ്ലോക്ക്ഡ് കോണ്ടാക്ടിന്റെ സ്റ്റോറിയും പോസ്റ്റും അവരറിയാതെ തന്നെ കാണാം. വാട്സാപ്പ് കോണ്ടാക്ടിന്റെ ഡിപി കാണാന്‍ TOOLZ IN.COM എന്ന സൈറ്റില്‍ കയറി വാട്സാപ്പ് നമ്പര്‍ അടിച്ച് കൊടുത്താല്‍ മതി. ഡി പി കാണാനും ഡൗണ്‍ലോഡ് ചെയ്യാനും പറ്റും. ഇന്‍സ്റ്റഗ്രാമിലാണ് ബ്ലോക്ക് കിട്ടുന്നതെങ്കിൽ Anonig.com എന്ന സൈറ്റില്‍ കയറി അക്കൗണ്ടിന്റെ യൂസര്‍നെയിം അടിച്ചുകൊടുത്താല്‍ മതി. ആ അക്കൊണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുള്ള സ്റ്റോറിയും പോസ്റ്റുകളും അവരറിയാത തന്നെ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും പറ്റും.
ALSO READ; പൂച്ചട്ടി മോഷ്ടിക്കാനെത്തിയത് ബിഎംഡബ്ല്യുവിൽ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
NEWS SUMMERY: story and post of the blocked contact can be seen on Instagram and WhatsApp without their knowledge
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here